തിരുവനന്തപുരം: ബി.ജെ.പിയുടെ കയ്യിലുള്ള കേരളത്തിലെ ഏക നിയമസഭ മണ്ഡലമായ നേമം പിടിക്കാനൊരുങ്ങി കോൺഗ്രസ്. കെ.കരുണാകരന്‍റെ പഴയ തട്ടകമായ നേമത്ത് മകൻ കെ.മുരളീധരനെത്തന്നെ ഇറക്കാൻ കോൺഗ്രസ് ചർച്ചകൾ നടത്തുന്നതായാണ് വിവരം. അതേ സമയം നേമവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കെ.മുരളീധരൻ അറിയിച്ചു.
നിലവിൽ വടകര എം.പിയായ കെ.മുരളീധരൻ സന്നദ്ധത അറിയിച്ചില്ലെങ്കിൽ ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ അടക്കമുള്ള മുതിർന്ന നേതാക്കളെയും പരിഗണിക്കുമെന്നാണ് വിവരം. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും മുരളീധരൻ രണ്ടുതവണ നിയമസഭയിലെത്തിയിട്ടുണ്ട്.
നേമത്ത് ശക്തനായ സ്ഥാനാർഥിയെ ഇറക്കുന്നത് കേരളത്തിലെ ഫലത്തെ മൊത്തം അനുകൂലമായി സ്വാധീനിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ 8,671 വോട്ടുകൾക്കാണ് ഒ.രാജഗോപാൽ സി.പി.എമ്മിലെ വി.ശിവൻകുട്ടിയ പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ജെ.ഡി.യുവിൻ വി.സുരേന്ദ്രൻ പിള്ളക്ക് 13,860 വോട്ടുകൾ മാത്രമാണ് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.