തിരുവനന്തപുരം: സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്ന മുറക്ക് കേന്ദ്ര പദ്ധതിക്കുകീഴിലെ ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് വേതന പരിഷ്കരണം പരിഗണിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. സ്കീം ജോലിക്കാരെ ഫലപ്രദമായി വിനിയോഗിക്കാൻ സ്കീമുകൾ പരിഷ്കരിക്കും. ബന്ധപ്പെട്ട മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തും. തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തുമെന്നും ടി.പി. രാമകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
ആശാ വർക്കർമാരുടെ മൂന്നുമാസത്തെ ഹോണറേറിയം ഉടൻ നൽകും. ഭരണവകുപ്പിൽനിന്ന് വിനിയോഗ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്കാണ് തുക നൽകുക. 184.34 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. സ്കൂൾ പാചകത്തൊഴിലാളികൾക്ക് ഏപ്രിൽ, മേയ് മാസത്തെ സമാശ്വാസ വേതനത്തിന് തുക അനുവദിച്ചു.
ഒരാഴ്ചക്കകം വിതരണം ചെയ്യും. ക്രഷ് ജീവനക്കാർക്ക് തുക അനുവദിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ആറു കോടി തൊഴിൽ ദിനമാണ് അനുവദിച്ചതെങ്കിലും 10.16 കോടിയാണ് കേരളം ലക്ഷ്യമിട്ടത്. 9.5 കോടി തൊഴിൽ ദിനം നിലവിൽ ലഭ്യമായിട്ടുണ്ട്.
സ്കീമുകളിൽ കേന്ദ്ര വിഹിതം യഥാസമയം ലഭിക്കുന്നില്ല. കേന്ദ്രത്തിൽനിന്ന് പണം കിട്ടാൻ വൈകുന്ന സാഹചര്യത്തിൽ സംസ്ഥാനം മുൻകൂർ നൽകുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.