കോഴിക്കോട്: ത​​െൻറ പുസ്തകത്തിന് എന്നതിനപ്പുറം നിലപാടുകൾക്ക് അംഗീകാരം കിട്ടിയതി​െൻറ ആനന്ദത്തിലാണ് കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരജേതാവ് കെ.പി. രാമനുണ്ണി. ത​​െൻറ സൃഷ്​ടികൾ മാർക്കറ്റിൽ വിൽപനക്കുവെച്ച ഉൽപന്നമല്ല, മറിച്ച് ത​​െൻറ ഉറച്ച നിലപാടുകളാണെന്നും അതുകൊണ്ടുതന്നെ പുരസ്കാരത്തിലൂടെ അംഗീകരിക്കപ്പെട്ടത് നിലപാടാണെന്നും അദ്ദേഹം പറയുന്നു. 

മാധ്യമം ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ദൈവത്തി​െൻറ പുസ്തകം’ എന്ന നോവലിനാണ്​ പുരസ്​കാരം ലഭിച്ചത്​. സമകാലിക ഇന്ത്യൻഅവസ്ഥക്കെതിരെ, ഇരുളടഞ്ഞുപോയ ലോകത്ത് തത്ത്വചിന്താപരമായ ഒരു ദർശനമാണ് നോവൽ മുന്നോട്ടുെവക്കുന്നത്. ലോകം നന്നാവില്ലെന്നും മനുഷ്യൻ നന്നാവില്ലെന്നും വിലപിക്കുന്ന, മതങ്ങളുടെ പേരിൽ ആളുകളെ അരിഞ്ഞുവീഴ്ത്തുന്ന വർത്തമാനകാലത്ത് പ്രവാചകൻ മുഹമ്മദി​െൻറയും ഭഗവാൻ ശ്രീകൃഷ്ണ​​െൻറയും ലോകസ്നേഹവും നന്മയും ഒരേ ദിശയിൽ ഒഴുകുന്ന പ്രവാഹങ്ങളാണെന്ന ആശയമാണ് പുസ്തകം ഉയർത്തിപ്പിടിക്കുന്നത്.  

എല്ലാ മതങ്ങളും സമാന്തരമായി ഒഴുകുന്നവയാണ്. എന്നാൽ, ഇന്ന് ഇരുവരുടെയും അനുയായികൾ പരസ്പരം ശത്രുക്കളെപോലെ പടവെട്ടുകയോ പടവെട്ടിക്കുകയോ ചെയ്യുകയാണ്. ഒരു എഴുത്തുകാരനെന്ന നിലക്ക് ഇതിനെതിരെ ഒരു തിരിച്ചുനടത്തമാണ് നോവലിലൂടെ താൻ നിർവഹിക്കുന്നതെന്നും പുരസ്കാരജേതാവ് പറയുന്നു. കേരളത്തി​െൻറ മത^സാംസ്കാരികഭൂപടത്തിൽ പ്രത്യേകസ്ഥാനമുള്ള പൊന്നാനിയിൽ ജനിച്ചുവളർന്ന കഥാകാരൻ ചെറുപ്പത്തിലേ നബിദിനകാഴ്ചകൾ കണ്ട് അമ്മയോട് നബിയെക്കുറിച്ചന്വേഷിക്കും. ശ്രീകൃഷ്ണനെപ്പോലെ ഒരാൾ എന്നാണ് നബിയെ അമ്മ പരിചയപ്പെടുത്തിയത്. അതുകൊണ്ടായിരിക്കാം ചെറുപ്പം മുതൽ ഇരുവർക്കും മനസ്സിൽ തുല്യസ്ഥാനം നൽകിയിരുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു. 

നബിയെ ഏറ്റവും സ്നേഹസമ്പന്നനായ ഒരാളായാണ് നോവൽ അടയാളപ്പെടുത്തുന്നത്. കുഞ്ഞുനാൾ മുതൽ കേട്ടറിഞ്ഞ മുഹമ്മദിനോടുള്ള സ്നേഹം തന്നെയാണ് ഈ പുസ്തകമെഴുതാൻ തന്നെ പ്രേരിപ്പിച്ചതും സഹായിച്ചതുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ത​​െൻറ തൂലിക നിലപാട് ഏത് പ്രത്യയശാസ്ത്രത്തിനെതിരെ നിലകൊള്ളുന്നുവോ അവരിൽ നിന്നുതന്നെ പുരസ്കാരം നേടുന്നത് രാഷ്​ട്രീയപരമായി വലിയ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ദൈവത്തി​​െൻറ പുസ്തകത്തിൽ മുഹമ്മദ് ശ്രീകൃഷ്ണനെ ഇക്ക എന്നു വിളിക്കുന്നതും തിരിച്ച് മുഹമ്മദിെന കൃഷ്ണൻ മുത്തേ എന്നു വിളിക്കുന്നതും ഈ നാടി​െൻറ അനശ്വരമായ മതസൗഹാർദത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കൃഷ്ണനും മുഹമ്മദുമെല്ലാം ഒരേ പിതാവി​െൻറ മക്കളാണെന്ന സാർവലൗകികസന്ദേശത്തെ അക്ഷരങ്ങളിലൂടെ ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നതിൽ രാമനുണ്ണി വിജയം കണ്ടു. മതത്തോടൊപ്പം ശാസ്ത്രവും മതനിഷേധവുമെല്ലാം ഇതിൽ കയറിയിറങ്ങുന്നുണ്ട്.  

മുഹമ്മദ് നബിയുടെ ജീവിതം ഇതിവൃത്തമാക്കിയ ആദ്യത്തെ നോവലാ‍ണ് ദൈവത്തി​െൻറ പുസ്തകം. അവകാശികൾക്കും കയറിനും ശേഷം മലയാളത്തിലിറങ്ങിയ ഏറ്റവുമധികം ദൈർഘ്യമുള്ള നോവലും ഇതുതന്നെ. ഇടക്കിടെ ഓരോ െചറിയ ഭാഗങ്ങളായി എട്ടു വർഷമെടുത്താണ് രാമനുണ്ണി നോവൽ പൂർത്തിയാക്കിയത്​.  
കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരമായതിനാൽ പ്രത്യേക ആനന്ദം അനുഭവിക്കുന്നുണ്ട് രാമനുണ്ണി. നോവലിെല ആശയത്തിനുസമാനമായ തരത്തിൽ ‘മാധ്യമ’ത്തിൽ ലേഖനങ്ങളെഴുതിയതിന് മതമൗലിക വാദികളുടെ വധഭീഷണിക്കും രാമനുണ്ണി ഇരയായിട്ടുണ്ട്​. 

Tags:    
News Summary - K P Ramanunni Got Kendra sahithya academy award-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.