സ്കൂൾ കലോത്സവത്തിലെ ദൃശ്യാവിഷ്‌കാര വിവാദത്തിൽ സർക്കാരിനെതിരെ മുസ്‍ലീം ലീഗ് നേതാവ് കെ.പി.എ മജീദ് എം.എൽ.എ. ഇടത് അനുകൂല ചിന്താഗതിയുള്ളവരുണ്ടായിട്ടും സംഘപരിവാർ അനുകൂലിയെ തന്നെ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നതേൽപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?, ഇക്കാര്യത്തിൽ സർക്കാർ എത്രയും വേഗം നടപടിയെടുക്കണമെന്നും മജീദ് പറഞ്ഞു.
കലോത്സവ വേദിയിൽ ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ അത് നേരത്തേ കണ്ട് ബോധ്യപ്പെടാനുള്ള സംവിധാനമുണ്ട്. സംഘപരിവാർ പ്രവർത്തനപരിചയമുള്ള ആളുകളെയാണ് ഇതേൽപ്പിച്ചത്. ഇടതുപക്ഷ ചിന്താഗതിയുള്ള എത്രയോ ആളുകളുണ്ടായിരുന്നു. സംഘപരിവാർ അനുകൂലിക്ക് തന്നെ ഇത് കൊടുക്കണമായിരുന്നോ. ഇതെവിടെയോ മനപ്പൂർവമായി തന്നെ ചെയ്ത കാര്യമാണ്. സംഘാടകരുടെ ഭാഗത്ത് നിന്ന് കാര്യമായ വീഴ്ച സംഭവിച്ചു. ദൃശ്യാവിഷ്‌കാരം ഒരുക്കാൻ ആളുകളെ ഏൽപ്പിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് പരിശോധിക്കേണ്ടത് ആവശ്യമല്ലേ.
പിഞ്ചുകുട്ടികൾക്കിടയിൽ മുസ്ലിം എന്നാൽ ഭീകരവാദം എന്ന ആശയം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ എത്രയും പെട്ടന്ന് വിഷയത്തിൽ നടപടിയെടുക്കേണ്ടതുണ്ടെന്നും മജീദ് പറഞ്ഞു. ദൃശ്യാവിഷ്‌കാരത്തിനെതിരെ നാനാതുറകളിൽ നിന്നും രൂക്ഷ വിമർശനമാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ദൃശ്യാവിഷ്‌കാര വിവാദത്തിൽ സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.