ആലപ്പുഴ: സേന്താഷം കൊണ്ടോ, ദുഃഖം കൊണ്ടോ... പിറന്നാൾ ഒരുക്കം വിവരിക്കുന്നതിനിടെ ഗൗരിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. അൽപസമയം മൗനത്തിനുശേഷം തുടർന്നു. എനിക്ക് ഒരു വയസ്സ് കൂടുന്നതിൽ ചിലർക്ക് അസൂയയുണ്ടാകും. പരസഹായമില്ലാതെ നടക്കാൻ കഴിയുന്നതുതന്നെ വലിയ കാര്യം. നൂറുവയസ്സാകുേമ്പാൾ ഞാൻ എന്ത് പറയാനാണ്. എന്തായാലും തെൻറ ജീവിതകാലത്ത് നിരവധി മാറ്റങ്ങൾ നാട്ടിലുണ്ടായി. അതിൽ ചാരിതാർഥ്യമുെണ്ടന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതോടൊപ്പം പ്രയാസം തോന്നുന്നവയും ഏറെയുണ്ട്. മാറ്റത്തിൽ പ്രധാനം കുടികിടപ്പുകാർക്ക് സഹായം കിട്ടിയതാണ്. മൂന്നും അഞ്ചും പത്തും സെൻറ് ഭൂമി പതിച്ചുനൽകാൻ കഴിഞ്ഞത് വലിയ കാര്യമാണ്. നല്ലത് കുറച്ചുണ്ടാകുേമ്പാൾ ചീത്ത അതിൽ കൂടുതലാണ്. പിറന്നാളാേഘാഷം തെൻറ നേതൃത്വത്തിലല്ല. ഒരു കമ്മിറ്റിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. നഗരത്തിലെ ഹാളിൽ ഞായറാഴ്ചയാണ് ആഘോഷം. രാവിലെ 11ന് കേക്ക് മുറിക്കും. ഉച്ചക്ക് ഉൗണും ഉണ്ടാകും. അമ്പലപ്പുഴ പാൽപായസവും നൽകുന്നുണ്ട്.
എനിക്ക് ആരും വിശ്രമവും നൽകുന്നില്ല. രാവിലെ മുതൽ പലരും വരും. അവരുമായി സംസാരിച്ച് കഴിയുേമ്പാൾ ഉച്ചയാകും. െവെകീട്ടും ഇതുതന്നെ സ്ഥിതി. പണ്ട് കുട്ടിക്കാലത്ത് അമ്മ പാർവതിയമ്മയായിരുന്നു പിറന്നാൾ ഒരുക്കം നടത്തിയിരുന്നത്. വീട്ടുകാരും ജോലിക്കാരുമെല്ലാം ഉണ്ണാൻ കൂടും. ഇന്നതല്ലല്ലോ. കാലം മാറിയില്ലേ. എങ്കിലും എെൻറ പിറന്നാളിന് കൂടാൻ പതിവുപോലെ എല്ലാവരുമെത്തുമെന്നും ഗൗരിയമ്മ പറയുന്നു.
കഴിഞ്ഞദിവസം നടി മല്ലിക സുകുമാരൻ പുടവയുമായി എത്തിയിരുന്നു. സുകുമാരൻ കമ്യൂണിസ്റ്റ്കാരനായിരുന്നു. പിന്നെ കരുണാകരനുമായുള്ള അടുപ്പംകൊണ്ട് ആ ഭാഗത്തേക്ക് പോയി. അക്കാലത്തൊക്കെ നല്ല അടുപ്പം താനുമായി ഉണ്ടായിരുന്നു. മല്ലികക്കും സുകുമാരനും ചില സഹായങ്ങൾ ചെയ്തുകൊടുക്കാനും കഴിഞ്ഞിട്ടുണ്ട്. ആ ഒാർമകൾ പുതുക്കാനും കൂടിയാണ് മല്ലിക വന്നതെന്ന് ഗൗരിയമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.