കെ-റെയില്‍വിരുദ്ധ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം ഏഴിന്

തിരുവനന്തപുരം: 'കെ-റെയില്‍ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യമുയര്‍ത്തി കെ.പി.സി.സി ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് ഏഴിന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു. രാധകൃഷ്ണന്‍ അറിയിച്ചു.

ഏഴിന് രാവിലെ 11ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം നടത്തുന്നത്. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും. കൊല്ലം -പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കണ്ണൂര്‍ -എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കോഴിക്കോട് -മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തൃശ്ശൂര്‍ -യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍, എറണാകുളം -കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, കാസര്‍കോട് -ടി. സിദ്ദീഖ്, പാലക്കാട് -മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍, കോട്ടയം -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വയനാട് -കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, മലപ്പുറം -രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആലപ്പുഴ -അടൂര്‍ പ്രകാശ്, ഇടുക്കി -ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ട -ആന്റോ ആന്റണി തുടങ്ങിയവര്‍ ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - K-Rail Congress mass agitation on March 7th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.