കെ-റെയിൽ: സർക്കാർ ലക്ഷ്യം അഴിമതി; സമരത്തെ ബി.ജെ.പി പിന്തുണക്കുമെന്ന്​ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കെ-റെയിൽവിരുദ്ധ സമരത്തിന് ബി.ജെ.പി പൂർണ പിന്തുണ നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനതാൽപര്യമല്ല മറിച്ച് വ്യക്തമായ അഴിമതിയാണ് സംസ്ഥാന സർക്കാറി​െൻറ ലക്ഷ്യമെന്ന് എല്ലാവർക്കും അറിയാം. പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതി ലക്ഷ്യം വെച്ചാണ് സർക്കാർ കെ-റെയിലിനെ പിന്തുണക്കുന്നത്. കെ-റെയിൽ- സിൽവർലൈൻ പദ്ധതിയിൽനിന്നും സർക്കാർ പിന്മാറണം. ഇന്ത്യ രാജ്യത്തെ ഈട് വെച്ച കടം എടുക്കാൻ പിണറായി സർക്കാറിനെ അനുവദിക്കി​െല്ലന്നും ബി.ജെ.പി നേതൃയോഗത്തിൽ അധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മാറിമാറി വരുന്ന സർക്കാറുകൾ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്​. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ തിരിഞ്ഞു നോക്കാൻ പോലും സർക്കാർ തയാറാകുന്നില്ല. മാറിമാറി ഭരിക്കുന്ന സർക്കാറുകൾ ഗാഡ്​ഗിൽ റിപ്പോർട്ട് അവഗണിച്ചതാണ് സംസ്ഥാനത്ത് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. ക്വോറി മുതലാളിമാരുടെയും പാറമടക്കാരുടെയും താൽപര്യമാണ് സർക്കാർ സംരക്ഷിക്കുന്നത്. ശബരിമല വെർച്വൽ ക്യൂ അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്​ണൻ യോഗം ഉദ്​ഘാനം ചെയ്​തു. ദേശീയ സംഘടന സെക്രട്ടറി ബി.എൽ. സന്തോഷ്, ദേശീയ വൈസ്പ്രസിഡൻറ്​ എ.പി. അബ്​ദുല്ലക്കുട്ടി, മുൻ സംസ്ഥാന അധ്യക്ഷരായ ഒ. രാജഗോപാൽ, സി.കെ. പത്മമനാഭൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്​ണദാസ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - K-Rail: Government targets corruption; K Surendran says BJP will support the strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.