കെ-റെയിൽ യാഥാർഥ്യമാകാൻ പോകുന്ന പദ്ധതി -മുഖ്യമന്ത്രി

തിരുവനന്തപുരം: ഇപ്പോൾ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാർഥ്യമാകാൻ പോകുന്ന പദ്ധതിയാണ് കെ-റെയിൽ അർധ അതിവേഗ ട്രെയിൻ സർവിസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭ അമേരിക്കൻ മേഖല സമ്മേളനത്തിൽ നിക്ഷേപക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ-റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാൻ ശ്രമങ്ങൾ നടന്നുവരികയാണ്. ആർക്കും മനസ്സിലാകാത്ത കാരണങ്ങൾ പറഞ്ഞ് റെയിൽ പദ്ധതിയെ അട്ടിമറിക്കുകയും എതിർക്കുകയും ചെയ്യുന്ന നിലപാടാണ് ഒരുഭാഗത്ത്. അനുമതി നൽകാതിരിക്കാൻ വിവിധതലങ്ങളിൽ നിന്നുള്ള സമ്മർദം കേന്ദ്രസർക്കാറിന് മേലുണ്ടായി. ഇപ്പോൾ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാർഥ്യമാകുന്ന പദ്ധതികളിലൊന്നായിരിക്കും സിൽവർ ലൈൻ. നാടിന്‍റെ വികസനത്തിന് യാത്രാസൗകര്യം വേണ്ട രീതിയിലുണ്ടാവുകയെന്നത് പ്രധാനമാണ്.

ശബരിമല വിമാനത്താവളത്തിന് കേന്ദ്രസർക്കാറിന്‍റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചു. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. അത് കെ-ഫോൺ വഴി സാക്ഷാത്കരിക്കപ്പെട്ടു. ഇപ്പോൾ നിക്ഷേപ സൗഹൃദ-വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടു. ഏറ്റവും ആകർഷകമായ വ്യവസായ നയം കേരളം അംഗീകരിച്ചു. നോക്കുകൂലി പരിഷ്കൃത സമൂഹത്തിന് നല്ലതല്ല. നോക്കുകൂലി പൂർണമായും നിരോധിച്ചു - മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - K-Rail is going to become a reality - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.