ഈ സർക്കാർ സംസ്ഥാനത്ത് 1,21,604 പട്ടയങ്ങൾ നൽകിയെന്ന് കെ. രാജൻ

തിരുവനന്തപുരം: ഈ സർക്കാർ സംസ്ഥാനത്ത് 1,21,604 പട്ടയങ്ങൾ നൽകിയെന്ന് മന്ത്രി കെ.രാജൻ. ഏറ്റവുമധികം പട്ടയങ്ങൾ നൽകിയത് പാലക്കാട് ആണ്. 25,485 പട്ടയങ്ങളാണ് പാലക്കാട് വിതരണം ചെയ്തത്. ഏറ്റവും കുറവ് പട്ടയം വിതരണം ചെയ്തതാകട്ടെ പത്തനംതിട്ടയിലാണ്. പത്തനംതിട്ടയിൽ 534 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

തിരുവനന്തപുരം- 2,481, കൊല്ലം- 1,614, ആലപ്പുഴ-1,043, കോട്ടയം- 1,138, ഇടുക്കി- 6,459, എറണാകുളം-3,992, തൃശൂര്‍- 22,577, മലപ്പുറം- 22,736, കോഴിക്കോട്-14,954, വയനാട്-3,739, കണ്ണൂര്‍-11,386, കാസർകോട്-3466 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ വിതരണം ചെയ്ത പട്ടയങ്ങൾ.

സംസ്ഥാനത്ത് 1666 വില്ലേജുകളിൽ ‎ 922 വില്ലേജുകളുടെ റീസർവേ പരമ്പരാഗത രീതിയിൽ പൂർത്തിയാക്കി. "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളിൽ ഡിജിറ്റലായി അളന്ന 89 വില്ലേജുകളും ഡിജിറ്റൽ സർവേ പുരോഗമിക്കുന്ന 27 വില്ലേജുകളും ഒഴികെയുള്ള 1550 വില്ലേജുകളിലെ ഡിജിറ്റൽ സർവേ റിക്കാർഡുകൾ നാലു വർഷംകൊണ്ട് പൂർത്തിയാക്കുന്നതിനുള്ള 858.42 കോടി രൂപയുടെ ബൃഹത് പദ്ധതി 2022 നവംബർ ഒന്നിന് സർക്കാർ തുടക്കം കുറിച്ചു.

പദ്ധതിയുടെ ആദ്യത്തെ മൂന്ന് വർഷങ്ങളിൽ 400 വില്ലേജുകൾ വീതവും, നാലാം വർഷം 350 വില്ലേജുകളും ഉൾപ്പെടെയാണ് ആകെ 1550 വില്ലേജുകൾ കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 200 വില്ലേജുകളിൽ 70 വില്ലേജുകളുടെ സർവേ നടപടികൾ പൂർത്തിയാക്കി സർവേ അതിരടയാള നിയമം 9(2) പ്രകാരമുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. 36 വില്ലേജുകളുടെ 90 ശതമാനം സർവേ ജോലികളും 27 വില്ലേജുകളുടെ 70-90 ശതമാനം ജോലികളും ബാക്കി വില്ലേജുകളുടെ സർവേ ജോലികൾ പുരോഗതിലാണ്.

ഈ 200 വില്ലേജുകളുടെ സർവേ പ്രവർത്തനങ്ങൾക്ക് 2024 ഫെബ്രുവരി വരെ 2,35,096.73 ഹെക്ടർ സവേ ചെയ്തു. രണ്ടാംഘട്ടത്തിലെ 200 വില്ലേജുകളുടെ സർവേ പ്രവർത്തനങ്ങൾക്ക് 2023 സംപ്തംബർ 20ന് തുടക്കം കുറിച്ചു. നിലവിൽ 34 വില്ലേജുകളിൽ സർവേ ആരംഭിച്ചു. ഒന്നാം ഘട്ടത്തിലെ വില്ലേജുകളുടെ സർവേ പൂർത്തിയാകുന്ന മുറക്ക് രണ്ടാംഘട്ടത്തിലെ കൂടുതൽ വില്ലേജുകളുടെ സർവേ ആരംഭിക്കും.

സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഡിജിറ്റൽ സർവേ പദ്ധതി നിർവഹണം സുഗമമാക്കുന്നതിനും വകുപ്പിലെ മാനുഷിക വിഭവശേഷി വർധിപ്പിക്കുന്നതിനുമായി 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും കരാറടിസ്ഥാനത്തിൽ എംപ്ലോയ്മെൻറ് എക്സ്‌ചേഞ്ച് വഴി 179 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കുന്നതിന് അനുമതി നൽകി.

കാലയളവിൽ ആധുനിക സർവേ രീതികളിൽ ഉദ്യോഗാർത്ഥികൾ ആർജ്ജിക്കുന്ന പരിചയസമ്പത്ത് പദ്ധതി നിർവഹണത്തിന് മുതൽകൂട്ടാക്കുന്നതിനായി 179 ദിവസത്തെ സർവീസ് പൂർത്തീകരിക്കുന്ന ഉദ്യോഗാർഥികൾക്ക് ഒരു ദിവസത്തെ സർവീസ് ബ്രേക്ക് നൽകി ഈ ഉദ്യോഗാർഥികളുടെ നാളിതുവരെയുളള പ്രവർത്തനം വിലയിരുത്തി പുനർനിയമനം നൽകി.

നിലവിൽ 1305 കോൺട്രാക്ട് സർവേയർമാരും, 2014 കോൺട്രാക്ട് ഹെൽപ്പർമാരും ജോലി ചെയ്യുന്നു. ശേഷിക്കുന്ന ഉദ്യോഗാർഥികളുടെ നിയമനം അന്തിമഘട്ടത്തിലാണ്. ഡിജിറ്റൽ സർവേ നടപടികൾക്കായി വകുപ്പിലെ പി.എസ്.സി വഴി നിയമിതരായ സ്ഥിരം സർവേയർമാരുടെ കുറവ് നികത്തുന്നതിനായി സർവേ വകുപ്പിൽ കാലങ്ങളായി ഒഴിഞ്ഞു കിടന്നതും റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതുമായ 110 ഡ്രാഫ്റ്റ്സ്മാൻ തസ്തികകളെ പരിവർത്തനം ചെയ്ത് സർവേയർ തസ്തികകളാക്കി പി.എസ്.സി ക്ക് റിപ്പോർട്ട് ചെയത് സർവേയർമാരുടെ സേവനം ലഭ്യമാക്കിയെന്നും മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു.

Tags:    
News Summary - K. Rajan said that this government issued 1,21,604 patties in the state.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.