തൃശൂര്‍: കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉയർത്തിയ യാത്രാപ്പടി വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്. കുറവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും വിലയിരുത്താന്‍ യോഗം ചേരുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
യാത്രാപ്പടി വിഷയത്തില്‍ ഓഫിസ് തലത്തിലുണ്ടായ ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നുണ്ട്. അക്കാദമി നടത്തിയ സാര്‍വദേശീയ സാഹിത്യോത്സവത്തിന് ലഭിച്ച വൻ സ്വീകരണം സ്വാഗതാർഹമാണ്. ഏഴ് ദിവസം 500 എഴുത്തുകാരുമായി നൂറിലേറെ സെഷനുകൾ നടത്താന്‍ ഒട്ടും തികയുന്നതായിരുന്നില്ല അക്കാദമിയുടെ മൂലധനം.
ജെ.എൽ.എഫ്, കെ.എൽ.എഫ് തുടങ്ങി ഇന്ത്യയിലെ ഒരു ഫെസ്റ്റിവലും എഴുത്തുകാര്‍ക്ക് പ്രതിഫലം നല്‍കുന്നില്ല. ചെലവ് ചുരുക്കിയാലും പ്രതീകാത്മകമായി എന്തെങ്കിലും നല്‍കാനായിരുന്നു കമ്മിറ്റിയുടെ ശ്രമമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.