തിരുവനന്തപുരം: ലോക്സഭ എം.പി എൻ.കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്നും വിളിച്ച പിണറായി വിജയൻ ബഹുമാനം അർഹിക്കുന്നില്ലെന്ന് കെ.സുധാകരൻ. പിണറായി കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ചിട്ടുണ്ട്. അത് തിരുത്താൻ അദ്ദേഹം തയാറാവുമോയെന്നും കെ.സുധാകരൻ ചോദിച്ചു.
മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. വിവാദപരാമർശത്തിൽ അനാവശ്യ ഇടപെടലാണ് ഷാനിമോൾ ഉസ്മാൻ നടത്തിയത്. ഷാനിമോൾ ഉസ്മാന്റെ ക്ഷമാപണം അംഗീകരിക്കുന്നു. തന്നെ വിമർശിച്ച നേതാക്കളുടെ തിരുത്തിൽ സംതൃപ്തിയുണ്ടെന്നും സുധാകരൻ പറഞ്ഞു.
ഇ.എം.എസ് അടക്കമുള്ള നേതാക്കൾ മുമ്പ് ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി അധിക്ഷേപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് പിണറായിയുടെ അച്ഛൻ തേരാപാര നടക്കുകയായിരുന്നുവെന്നും സുധാകരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.