ഡോളർ കടത്തിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല?; ബി.ജെ.പി മറുപടി പറയണമെന്ന് കെ. സുധാകരൻ

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഡോളർ കടത്തിൽ ആരോപണ വിധേയനാകുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതെന്നും സുധാകരൻ ചോദിച്ചു.

ബി.ജെ.പി പ്രാദേശിക നേതാക്കൻമാർ പലരും വാതോരാതെ പ്രസംഗിച്ചത് കണ്ടു. പക്ഷേ നടപടിയെവിടെ? ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടില്ലെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല. മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയുമായി കേന്ദ്രം പോകാത്തത് എന്തുകൊണ്ടാണ്? ബി.ജെ.പി നേതാക്കൾ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ

ന്യൂഡൽഹി: സ്വാതന്ത്ര്യം 75ലെത്തിയിരിക്കേ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക്​ കോൺഗ്രസ്​ തുടക്കം കുറിക്കുകയാണെന്ന്​ കെ. സുധാകരൻ അറിയിച്ചു. കെ.പി.സി.സി ഓഫീസ്​ അങ്കണത്തിൽ 75 ദീപങ്ങൾ തെളിയിച്ച്​ തുടക്കം കുറിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ബൂത്തു തലം മുതൽ ഞായറാഴ്​ച രാവിലെ ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യ സമര സേനാനികളെയും മികച്ച വിജയം നേടിയ വിദ്യാർഥികളെയും അനുമോദിക്കും. 

Tags:    
News Summary - K sudhakaran against Pinarayi Vijayan on dollar smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.