കെ.സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരൻ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാൽ, കൂടിക്കാഴ്ചക്ക്​ ശേഷം പരസ്യപ്രതികരണത്തിന്​ ഇരുവരും തയാറായില്ല.

അഞ്ച്​ വർഷങ്ങൾക്കിടെ ആദ്യമായാണ്​ ഒരു കെ.പി.സി.സി പ്രസിഡന്‍റ്​  എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ വീട്ടിലെത്തി കാണുന്നത്​. കെ.പി.സി പ്രസിഡന്‍റായതിന്​ ശേഷം ഇതാദ്യമായാണ്​ സുധാകരനും വെള്ളാപ്പള്ളിയെ കാണുന്നത്​​. കോൺഗ്രസിൽ സമഗ്രമാറ്റങ്ങളുമായി കെ.സുധാകരൻ മുന്നോട്ട്​ പോകുന്നതിനിടെയാണ്​ കൂടിക്കാഴ്ചയെന്നതും ശ്ര​ദ്ധേയമാണ്​.

Tags:    
News Summary - K. Sudhakaran met Vellapally Nadesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.