കണ്ണൂർ: പി.ജെ കുര്യനെ രാജ്യസഭയിലേക്ക് മൽസരിപ്പിക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തിൽ യുവ നേതാക്കളെ പിന്തുണച്ച് മുതിർന്ന നേതാവ് കെ. സുധാകരൻ. കോൺഗ്രസിൽ അഴിച്ചു പണി ആവശ്യമാണ്. രാജ്യസഭയിലേക്ക് പി.ജെ. കുര്യന് പകരം പുതുമുഖത്തെ പരിഗണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ൈഹക്കമാൻഡിന് ഇക്കാര്യത്തിൽ വ്യക്തമായ പദ്ധതിയുണ്ട്. പാർട്ടിെയ പരസ്യമായി വിമർശിക്കുന്നത് യുവനേതാക്കൾ അവസാനിപ്പിക്കണം. അഭിപ്രായം പറയേണ്ടത് പരസ്യമായല്ല, പാർട്ടി ഫോറത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ കുര്യനെ മൽസരിപ്പിക്കുന്നതിനെതിരെ വി.ടി ബൽറാം, ഷാഫി പറമ്പിൽ, റോജി.എം.ജോൺ, ഹൈബി ഇൗഡൻ, അനിൽ അക്കര തുടങ്ങിയ കോൺഗ്രസിലെ യുവനേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.