കെ. ​ക​രു​ണാ​ക​ര​നെ വി​റ്റ് കാ​ശാ​ക്കി​യ ആ​ളാ​ണ് കെ. സു​ധാ​ക​ര​നെന്ന് മുൻഡ്രൈവർ പ്രശാന്ത് ബാബു

കോ​ഴി​ക്കോ​ട്: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ നടത്തിയത് കോടികളുടെ അഴിമതിയെന്ന് മുൻഡ്രൈവർ പ്രശാന്ത് ബാബു. ആരോപണമുന്നയിച്ചത് കൃത്യമായ തെളിവുകളെ അടിസ്ഥാനത്തിലാണെന്നും പ്രശാന്ത് ബാബു പറഞ്ഞു.

വ​നം​മ​ന്ത്രി​യാ​യി​രി​ക്കെ ത​ന്നെ സു​ധാ​ക​ര​ൻ നി​ര​വ​ധി അ​ഴി​മ​തി​ക​ൾ ന​ട​ത്തി​യി​രു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​നെ വി​റ്റ് കാ​ശാ​ക്കി​യ ആ​ളാ​ണ് സു​ധാ​ക​ര​നെ​ന്നും പ്ര​ശാ​ന്ത് ബാ​ബു വി​മ​ർ​ശി​ച്ചു. പ്ര​ശാ​ന്ത് ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ൽ സു​ധാ​ക​ര​നെ​തി​രേ വി​ജി​ല​ൻ​സ് വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്നതിനിടയിലാണ് പ്രശാന്ത് ബാബുവിന്‍റെ പ്രതികരണം.

കണ്ണൂര്‍ ഡി.സി.സി ഓഫിസ് നിര്‍മാണം, കെ. കരുണാകരന്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് കെ. സുധാകരന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് പ്രശാന്ത് ബാബു പരാതി ഉന്നയിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ശിപാർശ സമർപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തെളിവ് ശേഖരണത്തിന് തടസങ്ങൾ ഉള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന ശിപാർശയാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

കെ. സുധാകരൻ എം.പി ആയതിനാൽ കേസെടുത്ത് അന്വേഷണത്തിന് നിയമതടസം ഉണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശവും തേടിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് വിജിലൻസ് എസ്.പിയുടെ മേൽനോട്ടത്തിലാണ് നേരത്തെ പ്രാഥമിക അന്വേഷണം നടന്നത്.

Tags:    
News Summary - K. Sudhakaran's Former driver Prashant Babu said that he committed crores of rupees of fruad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.