`ഞാന്‍ ജീവിച്ചിരിപ്പുണ്ട്, ഏതായാലും വളരെ നന്ദി, നല്ല മനുഷ്യനാണ് സുധാകരൻ' കെ. സുധാകരന് ആളുമാറിയതിൽ പ്രതികരിച്ച് പി.സി. ​ജോർജ്

കോട്ടയം: ചലച്ചിത്രകാരന്‍ കെ.ജി. ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനുള്ള പാളിച്ച സാമൂഹിക മാധ്യണങ്ങളില്‍ വൈറലായിരിക്കുകയാണ്. `കെ.ജി. ജോര്‍ജ് നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു' എന്നാണ് സുധാകരന്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഏത് ജോര്‍ജിനെക്കുറിച്ചാണ് സുധാകരന്‍ പറയുന്നതെന്ന് ജനത്തിന് മനസിലായത്.

ഈ സംഭവത്തില്‍ പ്രതികരിച്ച് പി.സി. ജോര്‍ജ് രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും താന്‍ മരിച്ചെന്ന് ആരോ സുധാകരനെ തെറ്റിധരിപ്പിക്കുകയായിരുന്നെന്നാണ് പി.സി. ജോര്‍ജിന്റെ പ്രതികരണം. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. പ്രിയങ്കരനായ സുധാകരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിധരിപ്പിച്ച് ഞാന്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാനിടയായി. ഞാനപ്പോള്‍ പള്ളിയില്‍ കുര്‍ബാന കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആളുകള്‍ ഓടി വന്ന് എന്നെ വിളിച്ച് പറഞ്ഞപ്പോഴാണ് ഇറങ്ങി വന്നത്. സുധാകരനെ പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിധരിപ്പിക്കുന്ന വ്യക്തികള്‍ ശരിയാണോ ഈ ചെയ്യുന്നതെന്ന് ഓര്‍ക്കണം. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. ഏതായാലും വളരെ നന്ദി. നല്ല മനുഷ്യനാണ് സുധാകരന്‍ അദ്ദേഹത്തെ തെറ്റിധരിപ്പിക്കരുതെന്നും പി.സി. ജോർജ് പറഞ്ഞു. 

Tags:    
News Summary - K. Sudhakaran's statement: P.C. George's explanation m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.