ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ല- കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന തരത്തില്‍ ശബരിമല വിഷയത്തെ രാഷ്ട്രീയ കക്ഷികള്‍ പ്രചാരണായുധ മാക്കരുതെന്ന തെരഞ്ഞെടുപ്പ്​ കമീഷണറുടെ പ്രസ്​താവനക്കെതിരെ ബി.ജെ.പി സംസ്ഥാന ​ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ശബ രിമല യുവതീ പ്രവേശനം പ്രചാരണ വിഷയമാക്കരുതെന്ന്​ പറയാൻ തെ​രഞ്ഞടുപ്പ്​ കമീഷണർക്ക്​ അവകാശമില്ല. വിഷയത്തിൽ സർക്കാ​ർ എടുത്ത നിലപാട്​ ചർച്ചയായി ഉയർത്തികൊണ്ടുവരും. നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങള്‍ എന്തെല്ലാമെന്ന് തീരുമാനിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമീഷനല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. ശബരിമല ചര്‍ച്ച ചെയ്യാമോ അയോധ്യ ചര്‍ച്ച ചെയ്യാമോ എന്നൊന്നും പറയാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷനില്ല. അത് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാതന്ത്ര്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മതത്തി​​െൻറയും ദൈവത്തി​​​​​െൻറയും പേരു പറഞ്ഞ്​ വോട്ട്​ പിടിക്കരുതെന്ന്​​ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന തരത്തില്‍ ശബരിമല വിഷയത്തെ രാഷ്ട്രീയ കക്ഷികള്‍ പ്രചാരണത്തിനുയോഗിച്ചാല്‍ അത് ചട്ടലംഘനമാകും. സുപ്രീംകോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനമാണ്​. വിഷയത്തില്‍ അടുത്ത ദിവസം രാഷ്ട്രീയ കക്ഷികളുമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്.

Tags:    
News Summary - K Surendran against Chief Election Commission - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.