തിരുവനന്തപുരം: ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് ഉപവാസസമരം നടത്തി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉപവാസം ഉദ്ഘാടനം ചെയ്തു. ദേശവിരുദ്ധരെ സഹായിക്കുന്നവരാണ് കേരളം ഭരിക്കുന്നതെന്ന് ഫഡ്നാവിസ് അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് ആയാലും എൽ.ഡി.എഫ് ആയാലും ഭരണത്തിലെത്തുമ്പോൾ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ പിന്തുണക്കുക എന്നത് മാത്രമാണ് അജണ്ട. ഇന്ത്യയിൽ ഒരിടത്തും കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് രാജ്യദ്രോഹത്തിനായി ദുരുപയോഗം ചെയ്യപ്പെട്ടത്. ഈ കേസിൽ സംസ്ഥാന ഭരണകൂടം മുഴുവൻ ഉൾപ്പെട്ടതിനാൽ മുഖ്യമന്ത്രി രാജിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് ഫട്നാവിസ് പറഞ്ഞു.
ഭരിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയൻ സമ്മതിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. മുൻ സംസ്ഥാന പ്രസിഡൻറ് സി.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ, ജോർജ് കുര്യൻ, വി.ടി. രമ, വി.വി. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.