ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിൽ വോർക്കാടി പഞ്ചായത്തിലെ ബൂത്ത് തല സന്ദർശനത്തിനിൽ

ബൂത്ത് സന്ദർശനത്തിനിടെ കെ. സുരേന്ദ്രന് വീണ് പരിക്ക്; പരിപാടികൾ റദ്ദാക്കി

മ​ഞ്ചേശ്വരം: ബൂത്ത് തല സന്ദർശനത്തിനിടെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് വീണ് പരിക്കേറ്റു. ഇത്തേുടർന്ന് ഇന്ന് സുരേന്ദ്രൻ പ​ങ്കെടുക്കാനിരുന്ന പരിപാടികൾ റദ്ദാക്കി. പരിക്ക് സാരമുള്ളതല്ല. കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിൽ വോർക്കാടി പഞ്ചായത്തിലെ ബൂത്ത് തല സന്ദർശനത്തിനിടെയാണ് അപകടം.

ഇന്നലെ വോർക്കാടി പഞ്ചായത്തിലെ ബൂത്ത് നമ്പർ 37ലായിരുന്നു സന്ദർശനം. ബൂത്തിലെ പ്രമുഖ വ്യക്തികൾ, കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കൾ, പഴയകാല പാർട്ടി പ്രവർത്തകർ എന്നിവരെ വീടുകളിൽ പോയി സന്ദർശിച്ചിരുന്നു. വൈകീട്ട് ബൂത്ത് സമിതി യോഗത്തിലും പങ്കെടുത്തു. ഇതിനിടെയാണ് പരിക്കേറ്റത്. ഇന്ന് മംഗൽപാടി പഞ്ചായത്തിലെ ബൂത്ത് നമ്പർ 90ലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. പരിക്കേറ്റതിനാൽ ഇത് റദ്ദാക്കി. 



Tags:    
News Summary - K Surendran injured during booth visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.