ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്ന തീരുമാനം സ്വാഗതാർഹം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ്​ ഫലം വരുന്ന ദിവസം ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമീഷ​ൻ തീരുമാനം ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ സ്വാഗതം ചെയ്​തു. ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയെ ബി.ജെ.പി ഗൗരവമായാണ് കാണുന്നത്. മേയ് രണ്ടിന് പാർട്ടി പ്രവർത്തകർ കൂട്ടംകൂടി നിൽക്കരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളണം. കോവിഡിനെതിരെ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - k surendran press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.