എസ്.ഡി.പി.ഐക്കെതിരെ നടപടിയില്ലെങ്കിൽ അതേ നാണയത്തിൽ മറുപടിയെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: എസ്.ഡി.പി.ഐ ക്രിമിനൽ സംഘങ്ങളെ സർക്കാരും സി.പി.എമ്മും പൊലീസും ചേർന്ന് സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാലക്കാട് മലമ്പുഴയിൽ ആർ.എസ്.എസ് പ്രവർത്തകനായ സഞ്ജിത്തിന്‍റെ കൊലപാതകം ഇതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ 10 ദിവസത്തിനുള്ളിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെയാണ് എസ്.ഡി.പി.ഐക്കാർ കൊല ചെയ്തത്. പൊലീസിന്‍റെയും സർക്കാറിന്‍റെയും വീഴ്ചയാണ് കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണം. അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ ക്രമസമാധാനനില പോകുന്നത്. ഒരു പ്രകോപനവുമില്ലാത്ത സ്ഥലങ്ങളിൽ പോലും വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നത്.

എസ്.ഡി.പി.ഐക്കാരെ നിയന്ത്രിക്കാൻ സർക്കാറിന് സാധിച്ചില്ലെങ്കിൽ ജനങ്ങൾ അവരെ നേരിടുക തന്നെ ചെയ്യും. എസ്.ഡി.പി.ഐക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ജനങ്ങളെ ബി.ജെ.പി അണിനിരത്തും. കൊലപാതകങ്ങളിൽ എസ്.ഡി.പി.ഐയുടെ പേരു പറയാൻ പോലും പൊലീസ് മടിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം പങ്കിടുന്നവരാണ് സി.പി.എമ്മും എസ്.ഡി.പി.ഐയുമെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - K Surendran React to RSS Workers Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.