എസ്.പി ഹരിശങ്കർ വൈരാഗ്യം തീർക്കുന്നു: സുരേന്ദ്രൻ ഹൈകോടതിയിൽ

കൊച്ചി: ശബരിമലയിലെ സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെ തുടർന്ന്​ അറസ്​റ്റിലായ ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്ര​ൻ ജാമ്യം തേടി ഹൈകോടതിയിൽ. വ്യക്​തി വൈരാഗ്യം തീർക്ക​ുന്നതിനടക്കമാണ്​ തന്നെ അറസ്​റ്റ്​ ചെയ്​ത്​ പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി​ നൽകിയ ഹരജിയിൽ സിംഗിൾബെഞ്ച്​ സർക്കാറി​​​െൻറ നിലപാട് തേടി. ഹരജി വ്യാഴാഴ്​ച പരിഗണിക്കാനായി മാറ്റി.

സന്നിധാനത്ത് നവംബർ ആറിന് 52 വയസ്സുള്ള സ്ത്രീയെയും ബന്ധുവിനെയും ആക്രമിച്ച സംഭവത്തിലാണ്​ ഇപ്പോൾ റിമാൻഡിൽ കഴിയുന്നതെന്ന്​ ഹരജിയിൽ പറയുന്നു. മറ്റൊരു കേസിൽ അറസ്​റ്റിലായ തനിക്ക്​ 15 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചിരുന്നു. തൊട്ടു പിന്നാലെയാണ്​ ഇൗ കേസ് രജിസ്​റ്റർ ചെയ്തത്​. ശബരിമല ദർശനത്തിനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട സ്ത്രീക്കൊപ്പമുണ്ടായിരുന്ന മൃദുൽ കുമാറി​​​െൻറ പരാതിയിലാണ് കേസ്​.

ചെറിയ തോതിൽ പരിക്കേറ്റതല്ലാതെ വധശ്രമമുണ്ടായെന്ന് പരാതിക്കാരൻ പോലും പറഞ്ഞിട്ടില്ല. എന്നിട്ടും പൊലീസ് വധശ്രമത്തിന് കേസെടുത്തു. പമ്പയിൽ സുരക്ഷ ഡ്യൂട്ടിയിലുള്ള എസ്.പി ഹരി ശങ്കറി​​​െൻറ പിതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ കെ.പി. ശങ്കരദാസിനെതിരെ ഹൈകോടതിയിൽ ഹരജി നൽകിയതി​​​െൻറ ​ൈവരാഗ്യത്തിൽ മനഃപൂർവം കേസിൽ കുടുക്കിയതാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

Tags:    
News Summary - K Surendran Submit plea in High Court- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.