ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകില്ലെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ കൊടകര കുഴൽപ്പണക്കേസിൽ കേസില്‍ ചൊവ്വാഴ്ച  ചോദ്യം ചെയ്യലിന് ഹാജരാകില്ല. എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചൊവ്വാഴ്ച കാസര്‍കോട്ട് ബി.ജെ.പി സംസ്ഥാന നേതൃയോഗം ചേരുന്നതിനാൽ ഹാജരാകാന്‍ സാധിക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊടകര കുഴല്‍പ്പണ കേസില്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രന്‍റെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്.

സ്വർണക്കടത്ത് കേസിൽ സി.പി.എം നേതാക്കൾ പ്രതിരോധത്തിലായതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ ക്രൈംബ്രാഞ്ച് നോട്ടീസിന് പിന്നിലെന്നാണ് സുരേന്ദ്രന്‍റെ ആരോപണം. 

Tags:    
News Summary - K Surendran will not appear for questioning on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.