കോഴിക്കോട്: പ്രവാസി േക്ഷമനിധിക്ക് സർക്കാർ വിഹിതം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് തദ്ദേശസ്വയംഭരണ^ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ.കെ.ടി. ജലീൽ. കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാറിെൻറ അലംഭാവമാണ് പദ്ധതി പൊതുജനങ്ങൾക്ക് ഉപകാരപ്പെടാത്തരീതിയിൽ തുടരാൻ കാരണം. എൽ.ഡി.എഫ് സർക്കാർ വന്നശേഷം ചില നീക്കങ്ങൾ നടത്തി. സർക്കാർ വിഹിതമില്ലാത്തത് സംബന്ധിച്ച പരാതി പല ഭാഗങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘സർക്കാർ വിഹിതമില്ല; പ്രവാസി ക്ഷേമനിധി ഏട്ടിലൊതുങ്ങുന്നു’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ വാർത്ത ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് 25 ലക്ഷത്തോളം പ്രവാസികൾ ഉണ്ടെങ്കിലും ഇതിനകം 170475 അംഗങ്ങൾ മാത്രമാണ് ചേർന്നത്. ഇതിൽതന്നെ സജീവ അംഗങ്ങൾ 154652 പേർ മാത്രമാണ്. സർക്കാർ വിഹിതമില്ലാത്തതും ആനുകൂല്യം ലഭിക്കുന്നത് സംബന്ധിച്ച നടപടിക്രമത്തിലെ അവ്യക്തതകളുമാണ് പദ്ധതിയിൽനിന്ന് പ്രവാസികളെ പിന്നോട്ടുവലിക്കുന്നത്. മറ്റു പല ക്ഷേമപദ്ധതികൾക്കും ഒമ്പത് ശതമാനത്തിലേറെ സർക്കാർ വിഹിതം ഉണ്ടായിരിക്കെയാണ് സംസ്ഥാനത്തിെൻറ റവന്യൂ വരുമാനത്തിൽ 34 ശതമാനം സംഭാവന ചെയ്യുന്ന വിഭാഗത്തോട് അവഗണന തുടരുന്നത്.
മറ്റ് പദ്ധതികളിൽ ഉള്ളപോലെ നിശ്ചിത കാലയളവിനുശേഷം പണം അടച്ചില്ലെങ്കിലും പണം തിരികെ കിട്ടാനും പെൻഷൻ ലഭിക്കാനുമുള്ള അർഹത ഇൗ പദ്ധതിയിലില്ല. അടച്ച തുക അറുപത് വയസ്സിന് മുമ്പ് ലഭിക്കുകയുമില്ല. 60 കഴിഞ്ഞവർക്ക് വാർധക്യ പെൻഷന് അർഹതയുണ്ടായിരിക്കെ, അംശാദായം അടച്ച് ഇൗ പദ്ധതിയിൽ എന്തിന് ചേരണം എന്നതാണ് പദ്ധതി സംബന്ധിച്ച അവ്യക്തത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.