കടയ്ക്കാവൂർ കേസും പരാതി കെട്ടിച്ചമച്ചതാണെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു -മന്ത്രി ശൈലജ

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസും പരാതി കെട്ടിച്ചമച്ചതാണെന്ന ആരോപണവും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംഭവത്തിൽ ശിശുക്ഷേമ സമിതി അന്വേഷണം നടത്തുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചിട്ടില്ല. നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

ഒമ്പതാം ക്ലാസുകാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ വക്കം സ്വദേശിനിയായ യുവതിയെ ദിവസങ്ങൾക്ക് മുൻപാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവാണ് പരാതി നൽകിയത്. എന്നാൽ പിതാവിനെതിരെ ഗുരുതര ആരോപണവുമായി ഇളയ മകനും മാതാവിന്‍റെ കുടുംബവും രംഗത്തെത്തിയതോടെ സംഭവത്തിലെ ദുരൂഹത ഏറി.

അമ്മയെ കേസിൽ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായായിരുന്നു ഇളയ മകന്‍റെ വെളിപ്പെടുത്തൽ. ചേട്ടനെ മർദിച്ച് പരാതി പറയിപ്പിച്ചതാണെന്നും ഇളയ മകൻ പറഞ്ഞു. മകൾ നിരപരാധിയാണെന്ന് യുവതിയുടെ അമ്മയും വ്യക്തമാക്കി. വിവാഹ ബന്ധം വേർപെടുത്താതെ യുവതിയുടെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു യുവതിയുടെ ബന്ധുക്കളുടെ ആരോപണം.

സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. ദക്ഷിണ മേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല.

Tags:    
News Summary - Kadakkavur case and the allegation that the complaint was fabricated is very disturbing - Minister Shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.