പാനൂർ: കൈവേലിക്കലിൽ സി.പി.എം പ്രകടനത്തിനുനേരെ ബോംബെറിഞ്ഞ കേസിൽ ഒമ്പത് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൈവേലിക്കലിലെ ചങ്ങരച്ചാംകണ്ടി സി.കെ. ജിനിത്ത്, സവാമീൻറവിട സുരേന്ദ്രൻ, കണ്ണോളിമ്മൽ രഞ്ജിത്ത്, കണ്ണോളിമ്മൽ സപ്നേഷ്, കക്കാടൻറവിട സുരേന്ദ്രൻ, കൂവേെൻറ വളപ്പിൽ ഷാജി, തെക്കേടത്തുംകണ്ടി രാജേഷ്, നുക്കുന്നുമ്മൽ നിഖിൽ, കണ്ണോളിമ്മൽ വിഗീഷ് എന്നിവരെയാണ് സി.ഐ സജീവ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 30 ഒാളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് കൈവേലിക്കൽ ടൗണിൽ സി.പി.എം പ്രകടനത്തിനുനേരെ അക്രമവും ബോംബേറും നടന്നത്. 12 സി.പി.എം പ്രവർത്തകർക്കും സി.ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.