കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മാതാവിനോടും കുട്ടികളോടും നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി നിർദേശിച്ചു. പൊലീസിനോട് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. തങ്ങളുടെ അഭിഭാഷകനെ കാണാൻ പൊലിസ് അനുവദിക്കുന്നില്ലന്ന് കുട്ടികളുടെ മാതാവ് കോടതിയിൽ ആരോപിച്ചു. മക്കൾക്ക് മരുന്ന് നൽകാൻ ശ്രമിക്കുന്നന്നും മാതാവ് പരാതിപ്പെട്ടു. കേസിൽ അന്വേഷണം നടക്കട്ടെ എന്നും ഹേബിയസ് ഹരജി തീർപ്പാക്കണമെന്നും എന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു.
സീറോ മലബാര്‍ സഭയിൽനിന്ന് പുറത്താക്കപ്പെട്ട സെബാസ്റ്റ്യന്‍ കുണ്ടുകുളം അടക്കമുള്ളവര്‍ കോയമ്പത്തൂരിലെ മധുക്കരയില്‍ നടത്തുന്ന ആശ്രമത്തില്‍ ധ്യാനത്തിന് പോയതാണ് ഭാര്യയും മക്കളുമെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തേ ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഹരജിയെ തുടർന്ന് പൊലീസ് മാതാവിനൊപ്പം കുട്ടികളെ ഹാജരാക്കിയപ്പോഴാണ് കാക്കനാട്ടെ സ്വകാര്യ സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കെ സമുന്നതരായ വ്യക്തികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരം ഇവർ ഡിവിഷൻ ബെഞ്ച് മുമ്പാകെ വെളിപ്പെടുത്തിയത്. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് കുട്ടികളുടെ മൊഴിയെടുത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ (പോക്‌സോ) നിയമപ്രകാരം എഫ്.െഎ.ആർ രജിസ്റ്ററും ചെയ്തു. ഇക്കാര്യം കോടതിയെ അറിയിക്കുകയും കേസ് കഴിഞ്ഞ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയുമായിരുന്നു.
2012 മുതല്‍ 2017 ജനുവരി വരെ കാലയളവില്‍ പല ദിവസങ്ങളിലും മയക്കുമരുന്ന് കലര്‍ന്ന മിഠായികള്‍ നല്‍കിയശേഷം സ്‌കൂള്‍ വാനില്‍ കയറ്റി പുറത്തുകൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു 16കാരിയുടെ മൊഴി. കുട്ടികളുടെ അമ്മയുടെ ഇഷ്ട പ്രകാരം ചൊവ്വാഴ്ച അവരുടെ സ്നേഹിതക്കൊപ്പം നാലു പേരെയും വിട്ടയച്ച കോടതി കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കാനായി ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ധ്യാനകേന്ദ്രം നടത്തിപ്പുകാരനായ സെബാസ്റ്റ്യന്‍ കുണ്ടുകുളം സമാന്തര ചര്‍ച്ച നടത്തുകയാണെന്ന് വെള്ളിയാഴ്ച കേസ് പരിഗണനക്ക് വന്നയുടന്‍ പൊലീസ് കോടതിയെ അറിയിച്ചു. കുട്ടികളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയിരിക്കുകയാണെന്നാണ് അന്വേഷണത്തില്‍ മനസ്സിലാക്കാനായത്. കുട്ടികൾ നൽകിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും വീണ്ടും കൗണ്‍സലിങ് നടേത്തണ്ടതുണ്ടെന്നും മനഃശാസ്ത്ര വിദഗ്ധന്‍ പറഞ്ഞതായും പൊലീസ് വ്യക്തമാക്കിയിരുന്നു.
കോയമ്പത്തൂരിലെ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കി. പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് വാക്കാല്‍ നിർദേശിച്ച കോടതി ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചക്കായി വൈകുന്നേരം വരെ കേസ് മാറ്റി. തുടര്‍ന്ന് വൈകുന്നേരം കേസെടുത്തപ്പോഴും ധ്യാനകേന്ദ്രം സംഘത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. എത്ര കുടുംബങ്ങളാണ് അവിടെ ഉള്ളതെന്നും കോടതി ചോദിച്ചു. കുട്ടികളെ മനംമാറ്റി കള്ളമൊഴി നല്‍കിച്ചതാണെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരെ പോക്‌സോ പ്രകാരം നടപടി സ്വീകരിക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം കുട്ടികളും മാതാവും താമസിച്ചത് ഇതേ സംഘത്തിൽപ്പെട്ട ആളുകളുടെ വീട്ടിലാണെന്നും അവിടെനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് കുട്ടികളെയും മാതാവിനെയും ചേംബറില്‍ വിളിച്ച് സംസാരിച്ച ശേഷം എസ്.എൻ.വി സദനത്തിലേക്ക് മാറ്റാൻ കോടതി നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.