കൊച്ചി / കായംകുളം: കഞ്ചാവ് കേസിൽ പ്രതിചേർക്കപ്പെട്ട യു. പ്രതിഭ എം.എൽ.എയുടെ മകനെ ന്യായീകരിക്കാൻ, പുകവലി അപരാധമല്ലെന്ന് പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരെ പരാതി. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ആണ് പരാതി നൽകിയത്. ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമാണ് പരാതി. മന്ത്രിയുടെ പ്രസ്താവന പുകവലിക്കാൻ പ്രേരിപ്പിക്കുന്നതാണ് എന്ന് കാട്ടിയാണ് ജോൺ ഡാനിയൽ പരാതി നൽകിയത്.
സി.പി.എം കായംകുളത്ത് സംഘടിപ്പിച്ച വാസുദേവൻ പിള്ള രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലാണ് കഞ്ചാവ് കേസിൽ പ്രതിചേർക്കപ്പെട്ട യു. പ്രതിഭ എം.എൽ.എയുടെ മകനെ ന്യായീകരിക്കാൻ, പുകവലി അപരാധമല്ലെന്ന് മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചത്. എം.എൽ.എയുടെ മകനെതിരായ കേസ് പുകവലിച്ചതിനാണെന്നാണ് മന്ത്രി പ്രസംഗിച്ചത്. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.
കുട്ടികൾ കൂട്ടം കൂടില്ലേ. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്‌തെന്ന് എഫ്.ഐ.ആറിലില്ല. പുകവലിച്ചു എന്നാണ് അതിലുള്ളത്. ഞാനും വല്ലപ്പോഴുമൊക്കെ പുകവലിക്കുന്ന ആളാണ്. പണ്ട് ജയിലിൽ കിടന്നപ്പോഴാണ് വലിച്ചുതുടങ്ങിയത്. എം.ടി. വാസുദേവൻ നായർ കെട്ടുകണക്കിന് ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണ്.
നമ്മുടെ കുഞ്ഞുങ്ങൾ വർത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. നമ്മളെല്ലാം കുഞ്ഞുങ്ങളായി വന്നതല്ലേ. ഓരോരുത്തരും അവർ കാണിച്ചുെവച്ചത് കൂട്ടിെവച്ചാൽ എത്ര പുസ്തകമാക്കാൻ പറ്റും. കൊച്ചുകുട്ടികളല്ലേ, ചിലപ്പോൾ പുകവലിച്ചെന്നുമിരിക്കും. വലിച്ചത് ശരിയാണെന്നല്ല. ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണ്. മകൻ തെറ്റ് ചെയ്തതിന് പ്രതിഭ എന്ത് ചെയ്തു. മകനെക്കുറിച്ച് പറഞ്ഞതിനാണ് അവർ പ്രതികരിച്ചതെന്നും അതിനെ തെറ്റായി കാണരുതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.