കാക്കനാട്​ ചിൽഡ്രൻസ്​ ഹോമിൽ കുട്ടികളുടെ ആത്മഹത്യാ ഭീഷണി

കൊച്ചി: കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളുടെ ആത്മഹത്യാ ഭീഷണി . ചില്‍ഡ്രന്‍സ് ഹോമിലെ 18 പെണ്‍കുട്ടികളാണ്​ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്​. ഇവിടെ ജീവിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നാണ് കുട്ടികളുടെ പരാതി. ചില്‍ഡ്രന്‍സ് ഹോമില്‍ ശാരീരകവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്നതായും അതിനാല്‍ അവിടെ നിന്ന് പുറത്തു പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടികള്‍ ഭീഷണി മുഴക്കിയത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും പി.ടി തോമസ് എം.എൽ.എയും സ്ഥലത്ത് എത്തിയിട്ടുണ്ട്. രാവിലെ ഒമ്പതു മണിയോടെയാണ്​ സംഭവം.

എന്നാൽ കുട്ടികളുടെ വാദങ്ങൾ ചിൽഡ്രൻസ്​ ഹോം മാനേജ്​മെൻറ്​ തള്ളിക്കളഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍, എം.എല്‍.എ പി.ടി. തോമസ്, അഡീഷണല്‍ ജഡ്ജി എന്നിവര്‍ കുട്ടികളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം കുട്ടികള്‍ താഴെയിറങ്ങാന്‍ തയ്യാറാവുകയായിരുന്നു.

Tags:    
News Summary - kakkanad childrens home,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.