ചാലക്കുടി: ചലച്ചിത്രനടന്‍ കലാഭവന്‍ മണിയുടെ കുടുംബം മൂന്നുദിവസമായി നടത്തുന്ന നിരാഹാരസമരം നീളുന്നു. നേരത്തേ നിശ്ചയിച്ചതില്‍നിന്ന് വ്യത്യസ്തമായി തിങ്കളാഴ്ചയോടെ അവസാനിപ്പിക്കേണ്ടിയിരുന്ന സമരം അനിശ്ചിതകാലത്തേക്ക് നീളുകയാണ്. മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തെക്കുറിച്ച് അധികാരികളില്‍നിന്ന് വ്യക്തമായ ഉത്തരം കിട്ടുന്നതുവരെ സമരം നീളുമെന്നാണ് സൂചന. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന് ഗ്ളൂക്കോസ് നല്‍കി.
ശനിയാഴ്ച രാവിലെയാണ് ദുരൂഹമരണത്തിന്‍െറ അന്വേഷണത്തിലുള്ള പൊലീസ് നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ച് മണിയുടെ കുടുംബം നിരാഹാരസമരം ആരംഭിച്ചത്. മണിയുടെ പിതാവിന്‍െറ സ്മാരകമായ കുന്നിശ്ശേരി രാമന്‍ സ്മാരക കലാഗൃഹത്തിന് മുന്നില്‍ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍െറ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാരസമരത്തില്‍ മണിയുടെ സഹോദരിമാര്‍, മറ്റ് അടുത്ത ബന്ധുക്കളെല്ലാവരും പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.