തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കാന്‍ നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ല. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാറിന് ഗുരുതരവീഴ്ചയുണ്ടായി. മണിയുടെ സഹോദരന്‍ നീതിക്കായി നടത്തുന്ന പോരാട്ടത്തിനും സത്യഗ്രഹത്തിനും കോണ്‍ഗ്രസിന്‍െറ പൂര്‍ണപിന്തുണ ഉണ്ടാവും. മണിയുടെ കുടുംബത്തിന് നീതി ഉറപ്പുവരുത്താനാവശ്യമായ നടപടി സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകണം.
ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ഭൂഷണമല്ല. നിയമസഭയെ ആകെ ബാധിക്കുന്ന കാര്യമാണ്. സഭാനാഥനായ സ്പീക്കര്‍ക്കും സഭാനേതാവായ മുഖ്യമന്ത്രിക്കും പദവിയുടെ ഗൗരവമനുസരിച്ച് പെരുമാറുന്നതില്‍ വീഴ്ചയുണ്ടായി. തൊടുന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാതെ ബജറ്റ് ചോര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി രാജിവെക്കുന്നതാണ് ഉചിതം. അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കാന്‍ മുഖ്യമന്ത്രിയും സ്പീക്കറും തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.