കാലടി: സംസ്കൃത സർവകലാശാലയിൽ സി.പി.എം നേതാവിെൻറ ഭാര്യയുടെ നിയമന വിവാദങ്ങൾ നിലനിൽക്കെ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ഇടതുപക്ഷ സംഘടന നേതാവിനെ നിയമിക്കാൻ നീക്കം. സർക്കാറും ഗവർണറും അനുമതി നിഷേധിച്ച പബ്ലിക്കേഷൻ ഡയറക്ടർ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന ഇടതുപക്ഷ അനുഭാവിയെ നിയമിക്കാനാണ് നീക്കം.
വിജിലൻസ് അന്വേഷണം നേരിട്ട വ്യക്തിയെയാണ് പബ്ലിക്കേഷൻ ഡയറക്ടറായി നിയമിക്കാൻ പോകുന്നതത്രെ. 2018ലും 2019ലും ധനവകുപ്പ് അധികബാധ്യത ചൂണ്ടിക്കാട്ടി നിരസിച്ച തസ്തികയിലേക്കാണ് വീണ്ടും തസ്തിക അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.