കളമശ്ശേരി സ്‌ഫോടനം: വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കണം -എഫ്.ഡി.സി.എ

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തെ തുടര്‍ന്ന് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കുന്ന രീതിയില്‍ നടന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് എഫ്.ഡി.സി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യകരമായ ഇത്തരം ദുരന്തങ്ങള്‍ ദുരിത ബാധിതരോടൊപ്പം ഐക്യപ്പെടാനും മാനുഷികത പ്രകടിപ്പിക്കാനുമുള്ള സന്ദര്‍ഭങ്ങളാണ്. എന്നാല്‍ ദുരന്തങ്ങളെപ്പോലും പരസ്പര വിദ്വേഷം ഉല്‍പ്പാദിപ്പിക്കാനും വര്‍ഗീയ പ്രചാരണങ്ങള്‍ക്കുമുള്ള അവസരമായി ചില കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നു.

നിരുത്തരവാദപരമായി നല്‍കുന്ന മാധ്യമ വാര്‍ത്തകളും ബോധപൂര്‍വ്വമായ കുപ്രചരണങ്ങളും കളമശ്ശേരി സംഭവത്തെത്തടര്‍ന്ന് വ്യാപകമായിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നിരന്തരം നടത്തുന്ന മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ എന്നിവക്കെതിരെ സംസ്ഥാന സര്‍ക്കാരും പോലീസും മുഖം നോക്കാതെ നടപടിയെടുക്കണം. സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷം കലുഷിതമാവാതിരിക്കുന്നതിനും മതേതരത്വ സംരക്ഷണത്തിനും ഇത് അനിവാര്യമാണെന്നും എഫ്.ഡി.സി.എ സെക്രട്ടറി പ്രൊഫ. കെ അരവിന്ദാക്ഷന്‍ പറഞ്ഞു.

Tags:    
News Summary - Kalamassery blast: Action should be taken against hate propaganda -FDCA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.