കളമശ്ശേരി സ്ഫോടനം: വസ്തുനിഷ്ഠമായ അന്വേഷണം നടക്കണം -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കളമശ്ശേരി കൺവെൻഷൻ സെന്റർ സ്ഫോടനത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണമെന്നും യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ആക്ടിംഗ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളും സ്‌ഫോടനത്തെ മുൻനിർത്തി പരിശോധിക്കപ്പെടണം. സമുദായങ്ങൾക്കിടയിൽ വിദ്വേഷങ്ങളും അഭ്യൂഹങ്ങളും പരത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ആഭ്യന്തരവകുപ്പ് ജാഗ്രത പാലിക്കണം. കേരളത്തിൽ സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുളള ആസൂത്രിത ശ്രമങ്ങളെ കണ്ടുകൊണ്ടുള്ള മാതൃകാപരമായ അന്വേഷണമാണ് നടക്കേണ്ടതെന്നും വി.ടി. അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു. 

Tags:    
News Summary - Kalamassery blast: An objective inquiry should be conducted - Jamaat-e-Islami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.