കളമശ്ശേരി: സ്ഫോടനമുണ്ടായ കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്റർ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും മൊബൈൽ ഫോൺ ഉൾപ്പെടെ മറ്റ് വസ്തുക്കളും ഉടമകൾക്ക് തിരികെ നൽകുന്നു. സംഭവത്തെത്തുടർന്ന് കൺവെൻഷൻ സെന്റർ പൊലീസ് പൂട്ടി സീൽ ചെയ്തിരുന്നു. നൂറുകണക്കിന് കാറുകളും ബൈക്കുകളുമാണ് ഇവിടുത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്നത്.
പരിഭ്രാന്തരായി പുറത്തേക്ക് ഓടിയവരുടെ മൊബൈൽ ഫോണുകളും ബാഗുകളും അടക്കം ഹാളിനകത്തും പരിസരങ്ങളിലുമായി ചിതറിക്കിടന്നിരുന്നു. രേഖകളുമായി എത്തുന്നവർക്ക് വാഹനങ്ങളും വിട്ടുനൽകിത്തുടങ്ങി.
മറ്റുള്ളവ രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം ഉടമകൾക്ക് കൈമാറും. യഥാർഥ ഉടമകളെ കണ്ടെത്താൻ പരിപാടിയുടെ മേഖല മേധാവി തോമസ് ജോണിനെ പൊലീസ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.