തിരുവനന്തപുരം: കൊറോണ കാലത്തെ അതിജീവിക്കാനും സാമൂഹികമായ ഒറ്റപ്പെടലിനോട് സമരസപ്പെടാനും പരിശീലനത്തിെൻറയും ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മുമ്പ് നടപ്പാക്കിയ പെണ്‍കരുത്ത് പദ്ധതി യുട്യൂബ് വഴി പരിശീലിപ്പിക്കുന്നത്.
കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ആത്മവിശ്വാസവും മാനസിക-ശാരീരിക കരുത്തും വര്‍ധിപ്പിക്കാന്‍ കളരി പരിശീലനമൊരുക്കിയ പദ്ധതിയാണ് പെണ്‍കരുത്ത്.
ഇതില്‍ പങ്കെടുത്തവർക്ക് വീട്ടില്‍ െവച്ച് ആയോധന മുറകൾ നടത്തി യുട്യൂബ് വിഡിയോയുടെ ലിങ്ക് യുവജനക്ഷേമ ബോര്‍ഡിെൻറ ഫേസ്ബുക്ക് പേജിലെ പെണ്‍കരുത്ത് എന്ന പോസ്റ്റില്‍ കമൻറിനോടൊപ്പം ഇടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.