കഴക്കൂട്ടം: അന്തർസംസ്ഥാന സർവിസ് നടത്തുന്ന കല്ലട ബസ് ഓടിച്ച ഡ്രൈവർ ടെക്നോപാർക്കിന് സമീപം വെച്ച് രണ്ട് കാറുകൾ ഇടിച്ചുതകർത്തു. തിങ്കളാഴ്ച വൈകുന്നേരം 6.30ന് ടെക്നോപാർക്കിന് സമീപമാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പോയ കല്ലട ബസാണ് ടെക്നോപാർക്കിെൻറ പ്രധാന കവാടത്തിന് സമീപം അപകടമുണ്ടാക്കിയത്. ആശുപത്രിയിൽ പോയ കാറിനെയാണ് ആദ്യം ഇടിച്ചത്. കാറിലുള്ള രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കേണ്ടതിനാൽ പൊലീസിൽ പരാതി കൊടുക്കാതെ അവർ പോയി.
തുടർന്ന് നിയന്ത്രണം വിട്ട ബസ് ടെക്നോപാർക്കിന് സമീപം പാസ്പോർട്ട് ഓഫിസിൽ പോയി മടങ്ങിയ ഓയൂർ സ്വദേശി നജീബിെൻറ കാറിെൻറ പിൻഭാഗം ഇടിച്ചുതകർക്കുകയായിരുന്നു. കാറിൽ നജീബിെൻറ ഭാര്യയും ഒന്നും രണ്ടും വയസ്സുള്ള കുട്ടികളുമുണ്ടായിരുന്നു. കാറിെൻറ പിൻഭാഗം ഇടിച്ച് തകർത്തെങ്കിലും ആർക്കും പരിക്കില്ല.
സംഭവം കണ്ട യാത്രക്കാർ ബസ് തടഞ്ഞിട്ടു. തുടർന്ന് കഴക്കൂട്ടം പൊലീസ് ബസും ഡ്രൈവറിനെയും സ്റ്റേഷനിലെത്തിച്ചു. പരിശോധനയിൽ പാലക്കാട് സ്വദേശിയായ ഡ്രൈവർ കൃഷ്ണൻകുട്ടി (48) മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് ഡ്രൈവർക്കെതിരെ കേസെടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. പിന്നീട് മറ്റൊരു ഡ്രൈവർ എത്തിയതിനുശേഷമാണ് ബസ് യാത്ര തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.