മകൾ ജനിക്കും മുമ്പ്​ കണ്ട സ്വപ്നം പൂവണിയിച്ച്​ ഈ അച്ഛൻ

കൊല്ലം: മകള്‍ ജനിക്കും മുമ്പേ അച്ഛന്‍ കണ്ട സ്വപ്നം. ആ സ്വപ്നം പൂവണിയുകയായിരുന്നു ഒ.എന്‍.വി സ്മൃതി വേദിയില്‍ നടന്ന മോഹിനിയാട്ട മല്‍സരത്തില്‍. വൈക്കം സ്വദേശിയായ അനന്ദു സുധീഷിന്റെ മകള്‍ അഞ്ചലി കൃഷ്ണ മോഹിനിയാട്ട വേദിയില്‍ നിറഞ്ഞാടിയുമ്പോള്‍ മുന്‍നിരയില്‍ പിതാവ് ആ കാഴ്ച കണ്‍ നിറയെ കണ്ടു. രണ്ടര പതിറ്റാണ്ട് താന്‍ മനസില്‍ ഒളി മങ്ങാതെ സൂക്ഷിച്ച സ്വപ്നം.

25 വർഷമായി കലോല്‍സവങ്ങളുടെ ആസ്വാദന സദസില്‍ സ്ഥിരസാന്നിധ്യമാണ് അനന്ദു സുധീഷ്.1997 ല്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ കലോല്‍സവം കണ്ട് തുടങ്ങിയ ഇദ്ദേഹം പിന്നിട് ഇങ്ങോട്ടുള്ള ഒരു കലാമേളകളും ‘മിസ്’ ആക്കിയിട്ടില്ല. 2008 കൊല്ലം കലോത്സവത്തിന് അനന്ദു വരുന്നത് ആശുപത്രിയില്‍ ഭാര്യ മീനാക്ഷി മകളെ പ്രസവിച്ച് കിടക്കുമ്പോഴാണ്.

അന്ന് മുതല്‍ മനസില്‍ ഉറപ്പിച്ചതാണ് മകളെയും മോഹിനിയാട്ട മല്‍സരത്തിനായി വേദിയിലെത്തിക്കുമെന്ന്. 2024 ല്‍ കലോല്‍സവം വീണ്ടും കൊല്ലത്ത് എത്തിയപ്പോള്‍ പിതാവിന്റെ ആഗ്രഹങ്ങള്‍ യാഥാർഥ്യമാക്കി അഞ്ചലി കൃഷ്ണ വേദിയിലുണ്ട്. കോട്ടയം വൈക്കം ആശ്രമം എസ്.എം.എസ്.എന്‍ ഹൈസ്​കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അഞ്ചലി കൃഷ്ണ. മോഹിനിയാട്ടത്തിന് പുറമെ ഭരതനാട്യം,കഥകളി എന്നിവയിലും പരിശീലിക്കുന്നുണ്ട്​. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ ഭക്തമീരയാണ് അഞ്ചലി കൃഷ്ണ വേദിയില്‍ അവതരിപ്പിച്ചത്.

Tags:    
News Summary - Kerala School Kalolsavam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.