കൊച്ചി/ആലപ്പുഴ: കണ്ണൂരിലെ കനകമലയിൽ െഎ.എസ് ആഭിമുഖ്യം പുലർത്തുന്നവരുടെ യോഗം ചേർന്നെന്ന കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി മൂന്നുപേരെ ചോദ്യം ചെയ്തു. കോയമ്പത്തൂരിലെ രണ്ടിടങ്ങളിലും ആലപ്പുഴയിലും നടന്ന പരിശോധനക്ക് പിന്നാലെയാണ് ആലപ്പുഴ സ്വദേശിയെയും രണ്ട് കോയമ്പത്തൂർ സ്വദേശികളെയും ചോദ്യം ചെയ്തത്. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശി ബാസിൽ ഷിഹാബ് (25), കോയമ്പത്തൂർ ഉക്കടം സ്വദേശി അബ്ദുൽ റഹ്മാൻ, കരിമ്പുകടൈ സ്വദേശി അബ്ദുല്ല എന്നിവരെയാണ് ചോദ്യം ചെയ്തത്. നേരത്തേ അറസ്റ്റിലായ പ്രതികളുമായും അഫ്ഗാനിസ്താനിലേക്ക് പോയവരുമായും ഇവർക്ക് ബന്ധമുണ്ടെന്ന സൂചനയെത്തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. വൈറ്റിലയിൽ കമ്പ്യൂട്ടർ ഷോപ് നടത്തുകയായിരുന്ന ഷിഹാബിനെ ആലപ്പുഴ എസ്.പി ഒാഫിസിൽവെച്ചും മറ്റുള്ളവരെ കോയമ്പത്തൂരിലുമാണ് ചോദ്യം ചെയ്തത്. ഇതിന് ശേഷം മൂവരോടും െകാച്ചിയിലെ എൻ.െഎ.എ ഒാഫിസിൽ ഹാജരാവാൻ നിർദേശിച്ച് നോട്ടീസ് നൽകി. വെള്ളിയാഴ്ച കൊച്ചിയിലെ ഒാഫിസിൽ എത്തിയ ഷിഹാബിെൻറ ചോദ്യം ചെയ്യൽ തുടരുകയാണ്.
അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടതായി സംശയിക്കുന്ന സജീർ മംഗലശ്ശേരി ഉണ്ടാക്കിയ വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പിൽ മൂവരും വ്യാജ പേരുകളിൽ കണ്ണികളായിരുന്നുവെന്നാണ് ആരോപണം. ഗ്രൂപ്പിലുൾപ്പെട്ട കൂടുതൽ പേരെ നേരേത്ത അറസ്റ്റ് ചെയ്തെങ്കിലും ഒാൺലൈൻ വഴി ഇവരുടെ പ്രവർത്തനം തുടരുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് കോടതിയിൽനിന്ന് സെർച്ച് വാറൻറ് നേടിയ എൻ.െഎ.എ സംഘം പരിശോധന നടത്തി ചോദ്യം ചെയ്തത്. അഫ്ഗാനിലുള്ളതായി സംശയിക്കുന്ന കാസർകോട് െഎ.എസ് കേസിലെ പ്രതിയായ അബ്ദുൽ റാഷിദുമായി ഇവർ അടുത്ത ബന്ധം പുലർത്തിയതായും ആരോപണമുണ്ട്. എന്നാൽ, പുതുതായി ആരെയും അറസ്റ്റ് ചെയ്യുകയോ പ്രതിചേർക്കുകയോ ചെയ്തിട്ടില്ലെന്ന് എൻ.െഎ.എ വ്യക്തമാക്കി. പരിശോധനയിൽ ഇവരുടെ വീടുകളിൽനിന്ന് 80 സീഡികളും മൂന്ന് മൊബൈൽ ഫോണുകളും ലാപ്േടാപ്പുകളും പിടികൂടിയിട്ടുണ്ട്. പിടികൂടിയ രേഖകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് എൻ.െഎ.എ അധികൃതർ അറിയിച്ചു.
തമിഴ്നാട്ടിൽ ബി.ടെക് പഠിച്ചശേഷം എറണാകുളത്തെ സ്ഥാപനത്തിൽ ജോലിചെയ്ത് വരുകയാണ് ഷിഹാബ്. സംശയത്തിെൻറ പേരിലാണ് ബാസിലിനെ കസ്റ്റഡിയിലെടുത്തതെന്നും നിരപരാധിയാണെന്നും ബന്ധുക്കൾ പറഞ്ഞു. മാതാവും സഹോദരിയുമാണ് വീട്ടിലുള്ളത്. പിതാവ് വിദേശത്താണ്.
2016 ഒക്ടോബറിൽ കനകമലയിൽ യോഗം ചേർന്നെന്നാരോപിച്ച് മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ് എന്ന അബൂബഷീര്‍, റംഷാദ്, സഫ്വാ ന്, ജാസിം, സുബ്ഹാനി ഹാജാ മൊയ്തീന് എന്നിവരെയാണ് എൻ.െഎ.എ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.