തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കീഴിലെ വിജിലന്‍സ് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തെ അഴിമതി ആരോപണങ്ങള്‍ക്കെ തിരായ അന്വേഷണത്തിന് ഒച്ചിന്‍െറ വേഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഡയറക്ടറിലേക്ക് ചുരുങ്ങുന്ന ഒരു ഏകാംഗ സംവിധാനമായി വിജിലന്‍സ് മാറരുത്. അന്വേഷണം വ്യക്തിനിഷ്ഠമാവരുത്. വിജിലന്‍സ് സംവിധാനം സുതാര്യവും വേഗത്തിലാക്കാനും വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എല്‍.ഡി.എഫ് പ്രകടനപത്രിക വാഗ്ദാനം ചെയ്ത കമീഷന് രൂപം നല്‍കണമെന്നും അദ്ദേഹം ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് എട്ടുമാസമായിട്ടും കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഏറ്റവും സജീവമായി ഉയര്‍ന്നുവന്ന ആരോപണങ്ങളിലെ അന്വേഷണങ്ങള്‍ക്ക് വേഗമില്ല. വിജിലന്‍സിന് വേഗം ഉണ്ടാവണം. അത് സ്വതന്ത്രമാവണം. അതിന് നിര്‍ദേശം നല്‍കാന്‍ കമീഷന്‍ രൂപവത്കരിക്കണമെന്ന ആവശ്യം ഇന്നേറെ പ്രസക്തമായ കാര്യമാണ്.
ഒരു വിഷയം ശ്രദ്ധയില്‍പെട്ടാല്‍ വസ്തുനിഷ്ഠമായി അതിനെതിരെ നടപടി എടുക്കണമെന്നും കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.