തിരുവനന്തപുരം: സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജയെ പരസ്യമായി വിമർശിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി ചെയർമാനായാലും ജനറൽ സെക്രട്ടറിയാലും സംസ്ഥാന സെക്രട്ടറിയായാലും സി.പി.െഎയുടെ മാനദണ്ഡം ലംഘിക്കാൻ പാടില്ലെന്ന് കാനം വാർത്തസേമ്മളനത്തിൽ തുറന്നടിച്ചു. എസ്.എ. ഡാെങ്കയെ വിമർശിച്ച പാർട്ടിയാണ് സി.പി.െഎ. യു.പിയും കേരളവും ഒരുപോലെ എന്ന് ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞതല്ല കേരള ഘടകത്തിെൻറ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വിഷയത്തിൽ പാർട്ടി നയവിരുദ്ധമായി പ്രസ്താവന നടത്തിയതിലും തെറ്റായ വ്യാഖ്യാനത്തിന് ഇടനൽകിയതിലും ജനറൽ സെക്രട്ടറി ഡി. രാജക്കും ആനി രാജക്കും സംസ്ഥാന നേതൃയോഗങ്ങളിലുണ്ടായ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം. കഴിഞ്ഞദിവസങ്ങളിൽ നടന്ന സംസ്ഥാന നിർവാഹക സമിതിയിലും സംസ്ഥാന കൗൺസിലിലും ഇരുവർക്കും എതിെര രൂക്ഷ വിമർശനമുണ്ടായെന്നത് സ്ഥിരീകരിക്കുന്നതാണ് സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.
കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ് എന്ന പ്രസ്താവന പാർട്ടി മാനദണ്ഡത്തിന് വിരുദ്ധമെന്ന തെൻറ കത്ത് ദേശീയ നിർവാഹക സമിതി അംഗീകരിച്ചതാെണന്ന് കാനം പറഞ്ഞു. ദേശീയ നിർവാഹക സമിതി അംഗം സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് സംസ്ഥാന ഘടകത്തിെൻറ അറിവോടെ പ്രതികരിക്കണം. ആ തീരുമാനം ആനി രാജ ലംഘിെച്ചന്നാണ് തെൻറ കത്തിൽ പറഞ്ഞത്. ആ കത്തിൽ പറഞ്ഞത് ശരിയാണെന്നാണ് ദേശീയ നിർവാഹക സമിതി അംഗീകരിച്ചത്. ദേശീയ നിർവാഹക സമിതിക്ക് ശേഷം കേന്ദ്ര സെക്രേട്ടറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലെ വാർത്തസമ്മേളനത്തിൽ ഇൗ വിഷയം രാജ പറഞ്ഞില്ല. ശേഷം മാധ്യമപ്രവർത്തകർ മാറി നിന്ന് ചോദിച്ചപ്പോഴാണ് വിവാദ പ്രസ്താവന നടത്തിയത്. സംസ്ഥാന ഘടകത്തിൽ നടന്ന ചർച്ച ബിനോയ് വിശ്വം രാജയെ അറിയിക്കും. ആനി രാജ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളിലെ െപാലീസ് നടപടിയെ കുറിച്ചല്ലേ വിമർശിച്ചതെന്ന ചോദ്യത്തിന് 'അവർ എന്ത് പറഞ്ഞുവെന്നതല്ല, നിലവിലെ പൊതുമാനദണ്ഡം ലംഘിച്ചു' എന്നതാണ് പ്രധാനമെന്നും അദ്ദേഹം വിശദീകരിച്ചു.
ശ്രീനാരായണഗുരു ജയന്തിദിനത്തിന് ജനയുഗം വേണ്ടത്ര പ്രാമുഖ്യം നൽകാതെ ഗുരുനിന്ദ കാട്ടിയെന്ന പ്രസ്താവനക്ക് ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമനെ പരസ്യമായി താക്കീത് ചെയ്െതന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.