എം.എം. മണിയുടെ പരാമര്‍ശം: നിലപാട് വ്യക്തമാക്കേണ്ടത് സി.പി.എം –കാനം

തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ എം.എം. മണി എം.എല്‍.എ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ നിലപാട് വ്യക്തമാക്കേണ്ടത് സി.പി.എമ്മാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മണിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ താനാളല്ല. സി.പി.എമ്മിന്‍െറ രാഷ്ട്രീയനയത്തിന് വിരുദ്ധമായി അവരുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നടത്തിയ പ്രസ്തവനയെക്കുറിച്ച് പ്രതികരിക്കേണ്ടത് ആ പാര്‍ട്ടിയാണ്.

സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഒരു പ്രശ്നവുമില്ല. മുന്നണി സമവാക്യങ്ങള്‍ക്കനുസൃതമായാണ് ഇരു പാര്‍ട്ടികളും മുന്നോട്ടുപോകുന്നത്. മണിയുടെ പ്രസ്താവന വന്നതിനുശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി, എല്‍.ഡി.എഫ് കണ്‍വീനര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

വിവാദവിഷയത്തില്‍ ഇനി കൂടുതല്‍ പ്രതികരണങ്ങളുടെ ആവശ്യമില്ളെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇടുക്കിയുടെ കാര്യത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ വിവരക്കേട് പറയുന്നെന്നും വി.എസ്. സുനില്‍കുമാറിന് ഒന്നുമറിയില്ളെന്നുമുള്ള മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Tags:    
News Summary - kanam rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.