കോട്ടയം: പച്ചമനുഷ്യരെ വെട്ടിനുറുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് ആശങ്കയുളവാക്കുന്നതാണെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതങ്ങളുടെ എണ്ണം വർധിക്കുന്നത് ശരിയല്ല. ഇതിന് നേതൃത്വം നൽകുന്നത് ഏത് പാർട്ടിയാണെങ്കിലും സി.പി.െഎ എതിർക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിയല്ലാത്ത ഏക പാർട്ടി സി.പി.ഐയാണ്.
കൊലപാതക രാഷ്ട്രീയത്തോട് തങ്ങൾ ഒരിക്കലും യോജിക്കില്ല. മുഖ്യധാര രാഷ്ട്രീയ പാർട്ടിക്കാർ തന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകൈ എടുക്കണം. രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽ ദലിതരെ അടക്കം ക്രൂരമായി കൊലപ്പെടുത്തുന്ന ബി.ജെ.പിക്ക് എങ്ങനെയാണ് കണ്ണൂരിെൻറ പേരിൽ ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്താനാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.