കട്ടപ്പന (ഇടുക്കി): കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം കിട്ടിയത് ഇടതിന്. ഭരണം നടത്തുക പക്ഷെ ബി.ജെ.പി. പ്രസിഡൻറ് സ്‌ഥാനം പട്ടികജാതി സംവരണം ആയതും ഈ വിഭാഗത്തിൽനിന്ന് ആരും എൽ.ഡി.എഫിൽനിന്ന് വിജയിക്കാത്തതുമാണ് കാരണം.
ഇടത്-വലത് മുന്നണികളിൽ പട്ടികജാതി വിഭാഗത്തിൽനിന്ന് മത്സരിച്ചവർ പരാജയപ്പെടുകയായിരുന്നു. ബി.ജെ.പിയുടെ ഒരു സ്‌ഥാനാർഥി മാത്രമാണ് പട്ടികജാതി വിഭാഗത്തിൽനിന്ന് വിജയിച്ചത്. ഇതോടെ ബി.ജെ.പി അംഗം കെ.സി. സുരേഷിന് പ്രസിഡൻറ് പദം ലഭിക്കും. കാഞ്ചിയാറിൽ 16ൽ ഒമ്പത് സീറ്റാണ് എൽ.ഡി.എഫിന്. യു.ഡി.എഫിന് ആറും ബി.ജെ.പിക്ക് ഒന്നും എന്നതാണ് കക്ഷിനില. ഒരാൾ മാത്രം ജയിച്ച പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം എന്നതാകും ഇതോടെ സ്ഥിതി.
നരിയമ്പാറയാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന വാർഡ്. ഇവിടെ 2015ലെ ഭരണസമിതി അംഗമായിരുന്ന സനീഷ് ശ്രീധരനാണ് ഇടതുപക്ഷത്തിനായി മത്സരിച്ചത്. യു.ഡി.എഫില്‍നിന്ന് എം.കെ. സുരേഷ്‌കുമാറും എൻ.ഡി.എയിൽനിന്ന് കെ.സി. സുരേഷും മത്സരിച്ചു.
ഫലം വന്നപ്പോൾ ബി.ജെ.പി സ്ഥാനാർഥി 85 വോട്ടിെൻറ ഭൂരിപക്ഷത്തോടെ വിജയമുറപ്പിച്ചു. ഒപ്പം പ്രസിഡൻറ് പദവും. സംവരണ വാര്‍ഡിന് പുറമെ മറ്റൊരു ജനറൽ വാർഡിലും എൽ.ഡി.എഫ് പട്ടികജാതി വിഭാഗം സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിലും ജയിക്കാനായില്ല. കഴിഞ്ഞതവണ ഇവിടെ ഇടത് മുന്നണി 12 വാർഡിലാണ് ജയിച്ചത്. അന്ന് ബി.ജെ.പിക്ക് സീറ്റുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.