ഔഫിന്‍റെ മരണകാരണം ഹൃദയധമിനിയിലേറ്റ മുറിവ്​​​; ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചുകയറിയെന്നും പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​

കാഞ്ഞങ്ങാട്​: കാസർകോട്​ കല്ലൂരാവിയിലെ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ അബ്​ദുറഹ്​മാൻ ഔഫിന്‍റെ മരണകാരണം ഹൃദയധമിനിയിലേറ്റ മുറിവ്​. ഔഫിന്‍റെ പോസ്റ്റ്​മോർട്ടം റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു.

അക്രമത്തിൽ ഒൗഫിന്‍റെ ഹൃദയധമിനിയിൽ മുറിവേറ്റിരുന്നു. ഇത്​ അതിവേഗം രക്തംവാർന്ന്​ മരിക്കാൻ കാരണമായി. ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചുകയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കൊലപാതകത്തിൽ നാലുപേരാണ്​ നേരിട്ട്​ പ​ങ്കെന്ന്​ വിവരം. കേസിൽ കൂടുതൽപേരെ പ്രതി ചേർത്തേക്കും. കൊലപാതകത്തിലെ മുഖ്യപ്രതി യൂത്ത്​ലീഗ്​ കാഞ്ഞങ്ങാട്​ മുനിസിപ്പൽ ജനറൽ സെക്രട്ടറി മുണ്ടത്തോ​ട്ടെ ഇർഷാദിനെ​ കസ്റ്റഡിയിലെടുത്തു. ഇയാളെ കാഞ്ഞങ്ങാ​ട്ടെത്തിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇർഷാദ്​.

മുണ്ടത്തോട്​ സ്വദേശി ഇസ്​ഹാഖിനെ കഴിഞ്ഞദിവസം പൊലീസ്​ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു പ്രതിയായ മുണ്ടത്തോടെ ഹസൻ പിടിയിലായതായാണ്​ സൂചന. മൂന്നുപേരുടെയും അറസ്​റ്റ്​ വെള്ളിയാഴ്ച രേഖപ്പെടുത്തിയേക്കും.

കല്ലൂരാവി മു​ണ്ടത്തോട്ട്​ ബുധനാഴ്​ച രാത്രി 10മണിയോടെയാണ്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകനായ പഴയ കടപ്പുറം സ്വദേശി അബ്​ദുറഹ്​മാൻ ഔഫ്​ കുത്തേറ്റ്​ മരിച്ചത്​. സംഘർഷത്തിൽ ഇന്‍ഷാദിന്​ പരിക്കേറ്റിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.