കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിലൂടെ ഏറ്റവുമധികം ദുരിതമനുഭവിക്കുക സ്ത്രീകളാണെ ന്ന് എം.കെ. കനിമൊഴി എം.പി. സി.എ.എ, എൻ.ആർ.സി എന്നിവക്കെതിരെ എം.ഇ.എസ് ജില്ല കമ്മിറ്റി സംഘടി പ്പിച്ച വനിത സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു.
സ്വന്തം പേരിലുള്ള ഭൂമിയാണ് പൗരനെന്ന് െതളിയിക്കാനുള്ള പ്രധാന രേഖ. എന്നാൽ, ഇന്ത്യയിൽ എത്ര സ്ത്രീകൾക്ക് അവരുടെ സ്വന്തം പേരിൽ ഭൂമിയുണ്ടെന്ന് ആലോചിക്കണം. ഹിന്ദു-ഹിന്ദി രാഷ്ട്രമെന്ന സങ്കല്പമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ദ്രാവിഡ, മതേതര പാര്‍ട്ടി എന്നനിലയില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെ നിലപാട് ഞെട്ടലുണ്ടാക്കി.
ബി.ജെ.പിയുടെ നിഴല്‍ സര്‍ക്കാറാണ് തമിഴ്നാട് ഭരിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ മുഖ്യമന്ത്രിമാരില്നിന്നുണ്ടായ ഏറ്റവും ശക്തമായ നിലപാട് പിണറായി വിജയേൻറതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രക്ഷോഭമാണ് രാജ്യമൊട്ടാകെ നടക്കുന്നത്. ഇനിയും മൗനം പൂണ്ടിരിക്കുന്നത് ഉചിതമല്ല. മൗനമായിരിക്കുന്നതിന് അര്‍ഥം നിങ്ങള്‍ അടിച്ചമർത്തുന്നവർക്കൊപ്പമാണെന്നാണ്. ഈ നിയമം തങ്ങളെ ബാധിക്കില്ലെന്നാണ് ഒരു വിഭാഗം ഇപ്പോഴും കരുതുന്നത്. കാഴ്ചക്കാരായി നില്‍ക്കാതെ രാജ്യത്തെ എല്ലാ ജനങ്ങളും നിയമത്തിനെതിരെ തെരുവിലിറങ്ങണമെന്ന് അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.