ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന കനകദുർഗയുടെ ഹരജിയിൽ നാളെ വിധി

പുലാമന്തോൾ: വീട്ടിൽ കയറുന്നതിനും കുട്ടികളെ പരിപാലിക്കുന്നതിനും അനുവദിക്കണമെന്ന കനക ദുർഗ്ഗയുടെ അപേക്ഷയിൽ പുലാമന്തോൾ ഗ്രാമ ന്യായാലയ കോടതി ചൊവ്വാഴ്ച വിധി പറയും. ശബരിമല സന്ദർശനം കഴിഞ്ഞെത്തിയ കനക ദുർഗ്ഗയെ ഭർത്താവും ഭർതൃമാതാവും വീട്ടിൽ കയറാൻ അനുവദിക്കാതിരുന്നതിനെതിരെ നൽകിയ അപേക്ഷയിലാണ് ഗ്രാമന്യായാലയ കോടതി ജഡ്ജി നിമ്മി പറയുക.

ശബരിമല സന്ദർശനം കഴിഞ്ഞ് തിരികെയെത്തിയിട്ടും ദിവസങ്ങളോളം വീട്ടിലേക്ക് വരാതെ മറ്റിടങ്ങളിൽ തങ്ങിയതാണ് ഭർത്താവിനേയും ഭതൃമാതാവിനെയും കുടുംബത്തേയും പ്രകോപിതരാക്കിയതെന്നാണറിയാൻ കഴിയുന്നത്. എതിർകക്ഷികളുടെ വക്കീൽ തിങ്കളാഴ്ചയും ഇതേവാദമാണുന്നയിച്ചത്. ജനുവരി 28 ന് കനക ദുർഗ്ഗയയെ കോടതിൽ ഹാജരാക്കി പരാതിക്കാരിയുടെയും എതിർകക്ഷികളുടെയും വക്കീലുമാർ അവരവരുടെ പക്ഷം വാദിക്കയുണ്ടായി.തുടർന്നു ചേമ്പറിനരികിലേക്ക് വിളിച്ചു വരുത്തി എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി അന്വേഷിക്കുകയുണ്ടായി.

തനിക്കും ഭർത്താവിനും കൗൺസലിങ് വേണമെന്നും കുട്ടികളോടൊത്ത് ജീവക്കുന്നതിന് തന്നെ വീട്ടിൽ തിരികെ കയറ്റാൻ അനുവദിക്കണമെന്നുമാണ് കനക ദുർഗ്ഗ ആവശ്യപ്പെട്ടത്.വീട്ടിൽ കയറ്റില്ലെന്ന് ഭർത്താവും സഹോദരനും നിലപാടെടുത്തതിനെ തുടർന്ന് സർക്കാർ ആശ്രയകേന്ദ്രത്തിൽ പോലീസ് സുരക്ഷയിലാണ് കനക ദർഗ്ഗയുള്ളത്. അനുമതി ലഭിക്കാത്തത് കാരണം തിങ്കളാഴ്ച കനക ദുർഗ്ഗയെ കോടതിയിൽ ഹാജറാക്കുകയുണ്ടായില്ല.

കനക ദുർഗ്ഗയുടെ ഭർത്താവ് കൃഷ്ണനുണ്ണി, ഭതൃമാതാവ് സുമതിയമ്മ എന്നിവർ തിങ്കളാഴ്ച രാവിലെ 10.30 ന് തന്നെ പുലാമന്തോൾ ഗ്രാമ ന്യായാലയ കോടതിയിൽ ഹാജറാവുകയുണ്ടായി.11 - 45 നാണ് കേസ് പരിഗണനക്കെടുത്തത് ഒരു മണിക്കൂറോളം നീണ്ടു നിന്ന ഇരുപക്ഷത്തെയും വാദങ്ങൾക്കൊടുവിൽ വിധി പറയുന്നതിനായി ചൊവ്വാഴ്ചത്തേക്ക് നീട്ടിവെക്കുകയായിരുന്നു.

Tags:    
News Summary - Kanka Durga's case - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.