കോട്ടയം: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മ ൻ ചാണ്ടി. കേരളത്തിലെ ജനങ്ങളെ അങ്ങനെ ആർക്കും തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘വിമാനത്താവളം സംബന്ധിച്ച കാര്യങ്ങളെല്ലാം എന്താണ്, എങ്ങനെയാെണന്ന് ജനങ്ങൾക്ക് നന്നായി അറിയാം. ഞാനേതായാലും വിവാദത്തിനില്ല. കാരണം, ഇത് സന്തോഷിക്കേണ്ട നിമിഷമാണ്. കണ്ണൂർ വിമാനത്താവളം എന്നത് കേരള വികസനത്തിെൻറ പുതിയ തലമാണ്.
2017ൽതന്നെ ഉദ്ഘാടനം നടത്താൻ സമയബന്ധിത പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ, പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് സി.പി.എം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിെൻറ ഭാഗത്തുനിന്നുള്ള നിസ്സഹരണം വിമാനത്താവളത്തിെൻറ വർക്ക് ഷെഡ്യൂളിൽ താമസം വരുത്തി. എന്നിട്ടും റൺവേയുടെ പണി 100 ശതമാനം പൂര്‍ത്തിയാക്കി വിമാനം ഇറക്കിയിരുന്നു. അവശേഷിച്ചത് ടെർമിനലിെൻറ പണി മാത്രമായിരുന്നു. അതും 80 ശതമാനം യു.ഡി.എഫ് സർക്കാർ അധികാരത്തിൽനിന്ന് ഇറങ്ങുമ്പോൾ പൂർത്തിയാക്കിയിരുന്നു. ഏതായാലും ഇപ്പോഴെങ്കിലും കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതിൽ സന്തോഷം’- ഉമ്മൻ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് സർക്കാറിെൻറ കാലത്തെ നിഷ്ക്രിയ നിലപാടാണ് വിമാനത്താവളം വൈകാൻ കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന ചടങ്ങിൽ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.