കണ്ണൂർ: ആർത്തിരമ്പിവന്ന ജനസമുദ്രം ആകാശത്തോളം ആരവംമുഴക്കിയ അന്തരീക്ഷത്തിൽ കണ്ണൂർ വിമാനത്താവളം നാടിന് സമ ർപ്പിച്ചു. കേരളീയ ജീവിതത്തെ മാറ്റിമറിച്ച പ്രവാസത്തിെൻറ ആദ്യ മണലാരണ്യമായ അബൂദബിയിലേക്ക് കണ്ണൂരിൽനിന്ന് ആദ്യ യാത്രാവിമാനം രാവിലെ 10.13ന് പറന്നു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവ ും പതാക വീശിയതോടെയാണ് ഉത്തരമലബാർ മൂന്ന് പതിറ്റാണ്ടോളം കാത്തിരുന്ന സ്വപ്നം യാഥാർഥ്യമായത്. ഇതോടെ നാല് അന്താരാഷ്്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമെന്ന ബഹുമതി കേരളത്തിനായി. കമാൻഡർ വിവേക് കുൽക്കർണി പറത്തി യ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം185 യാത്രക്കാരുമായാണ് അബൂദബിയിലേക്ക് പുറപ്പെട്ടത്. മിഹിർ മഞ്ജരേക്കറായിര ുന്നു സഹ പൈലറ്റ്. രാജകീയ സ്വീകരണത്തോടെയാണ് ആദ്യ വിമാനത്തിലെ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് ആനയിച്ച ത്.
മുൻ മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദനെയും ഉമ്മൻ ചാണ്ടിയെയും ഉൾപ്പെടെ ക്ഷണിക്കാതിരുന്നതിൽ പ്ര തിഷേധിച്ച് യു.ഡി.എഫ് ചടങ്ങ് ബഹിഷ്കരിച്ചെങ്കിലും വിമാനത്താവളമെന്ന അഭിലാഷസാഫല്യം നേരിൽക്കാണാനുള്ള പതിനാ യിരങ്ങളുടെ ആകാംക്ഷ മുഴച്ചുനിൽക്കുന്നതായിരുന്നു ചടങ്ങുകൾ. ഒരു വികസന സംരംഭത്തിെൻറ ഉദ്ഘാടനത്തിന് കണ്ണൂർ ജില്ലയുടെ ചരിത്രത്തിൽ ഇന്നേവരെ പെങ്കടുത്തിട്ടില്ലാത്തത്ര ബഹുജനങ്ങളാണ് ഒഴുകിയെത്തിയത്.
‘കിയാൽ’ ഒാഹര ി ഉടമകൾ, ഭൂമിവിട്ടുകൊടുത്തവർ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായി. പത്തുമണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് പുലർച്ചതന്നെ ജനങ്ങൾ ഒഴുകിയെത്തി. കാൽലക്ഷം ഇരിപ്പിടങ്ങൾ ഒരുക്കിയ പന്തലും സമീപ മൈതാനവും ജനങ്ങളാൽ കവിഞ്ഞൊഴുകി. മന്ത്രി ഇ.പി.ജയരാജെൻറ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, കെ.കെ.ശൈലജ, കെ.കൃഷ്ണൻകുട്ടി, മുൻ വ്യോമയാന മന്ത്രി സി.എം. ഇബ്രാഹിം, വ്യവസായ പ്രമുഖരും വിമാനത്താവള ഭരണസമിതി ഡയറക്ടർമാരുമായ എം.എ.യൂസഫലി, ഡോ. ഷംഷീർ വയലിൽ, അബ്ദുൽഖാദർ തെരുവത്ത്, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരുൾപ്പെടെ സന്നിഹിതരായി.
നിലവിളക്ക് കൊളുത്തി പാസഞ്ചർ ടെർമിനലിെൻറ ഉദ്ഘാടനം നിർവഹിച്ചശേഷമാണ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും അതിഥികളും ആദ്യവിമാനത്തിന് പതാക വീശാൻ റൺവേയിൽ എത്തിയത്. ആഭ്യന്തര വിമാന സർവിസുകൾക്ക് തുടക്കമിട്ടുകൊണ്ട് 11.20ന് ഡൽഹിയിൽ നിന്ന് ഗോ എയർ വിമാനവും കണ്ണൂരിൽ പറന്നിറങ്ങി. തിരുവനന്തപുരം, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും റിയാദിലേക്കുമുള്ള വിമാനങ്ങൾ ഇന്നലെ സർവിസ് നടത്തി. അബൂദബിയിൽനിന്ന് കണ്ണൂരിലേക്കുള്ള ആദ്യവിമാനം വൈകീട്ട് എത്തി.
2300 ഏക്കര്‍ സ്ഥലത്ത് 2350 കോടി രൂപ ചെലവഴിച്ചാണ് വിമാനത്താവളം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി ചെയര്‍മാനായ കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ (കിയാല്‍) ഉടമസ്ഥതയിലാണ് വിമാനത്താവളം.
സംസ്ഥാന സർക്കാറിനെ അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന മന്ത്രി
കണ്ണൂർ: സംസ്ഥാന സർക്കാറിനെ ആവോളം അഭിനന്ദിച്ച്, കണ്ണൂർ വിമാനത്താവള ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പെങ്കടുത്ത കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. വ്യോമയാന വ്യവസായത്തിലെയും ഇന്ത്യന്‍ വികസനത്തിെൻറയും പ്രധാനപ്പെട്ട ദിവസമാണിെതന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറും കേന്ദ്രസര്‍ക്കാറും കൈകോര്‍ത്ത് എങ്ങനെ മികച്ച രീതിയില്‍ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാം എന്നതിന് ഉദാഹരണമാണ് കണ്ണൂര്‍ വിമാനത്താവളം. ഏറെ വികസന സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. കേരള വികസനത്തിെൻറ കവാടമായി കണ്ണൂര്‍ വിമാനത്താവളത്തെ കാണാം.
പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച കേരള സര്‍ക്കാറിനെ അദ്ദേഹം അഭിനന്ദിച്ചു. വികസനത്തിെൻറ നല്ലൊരു മാതൃകയാണിത്. രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്. ആധുനിക സൗകര്യങ്ങളിലും വിസ്തീർണത്തിലും ഏറെ മുന്നിലാണ് കണ്ണൂർ വിമാനത്താവളം. രാജ്യത്തെ ഭാവി വ്യോമഗതാഗതത്തിന് മികച്ച ഉദാഹരണമാണ് കണ്ണൂരിലൊരുക്കിയിരിക്കുന്നത്. ഭാവിയെ കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള നിർമാണമാണിത്. ഇത് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. രാജ്യത്തെ വ്യോമയാന മേഖല വൻ മുന്നേറ്റത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം 80 ബില്യൻ ഡോളർ വിദേശ നാണ്യം പ്രവാസികൾ രാജ്യത്തിന് നേടിത്തരുമെന്നാണ് ലോകബാങ്കിെൻറ കണക്കുകൂട്ടൽ. ഇതിൽ മൃഗീയ ഭൂരിപക്ഷവും മലയാളി പ്രവാസികളുടെ സംഭാവനയാണ്. പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഇവർക്ക് നാട്ടിൽ വരാനും കുടുംബത്തെ സന്ദർശിക്കാനും സൗകര്യമൊരുക്കുകയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിെൻറ ടൂറിസം വികസനത്തിനും കയറ്റുമതിയുടെ വളർച്ചക്കും വിമാനത്താവളങ്ങൾ സഹായകമാവും. കേരളത്തിെൻറ അടിസ്ഥാനസൗകര്യ വികസനത്തിനായി എല്ലാവിധ സഹായങ്ങളും ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻ ഫീൽഡ് വിമാനത്താവളമായ കണ്ണൂരിൽ ഗ്രീൻപവർ മാത്രം ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഘോഷമായി ഉദ്ഘാടനം; ചടങ്ങിന് വി.െഎ.പി പട
കണ്ണൂർ: എൽ.ഡി.എഫ് സർക്കാരിെൻറ വലിയ നേട്ടങ്ങളിലൊന്നെന്ന രീതിയിലാണ് വിമാനത്താവളത്തിെൻറ ഉദ്ഘാടനം നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും അണിനിരന്ന ചടങ്ങുകളും, പ്രമുഖരുടെ സാന്നിധ്യവുമെല്ലാം ചടങ്ങിന് കൊഴുപ്പേകി. ഭാര്യ കമലക്കും കൊച്ചു മകൻ ഇഷാനുമൊപ്പമാണ് മുഖ്യമന്ത്രി വിമാനത്താവളത്തിൽ എത്തിയത്. രാവിലെ എട്ടുമണിയോടെ വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ കിയാൽ എം.ഡി വി. തുളസിദാസ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് സി. െഎ.എസ്.എഫിൽ നിന്ന് മുഖ്യമന്ത്രി ഗാർഡ് ഒാഫ് ഒാണർ സ്വീകരിച്ചു. ഇതിനുശേഷം സർവീസ് ബ്ലോക്കിനു സമീപം മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി.
തുടർന്ന് മുഖ്യമന്ത്രിയും കുടുംബവും ടെർമിനിൽ ബിൽഡിങ്ങിലേക്ക് എത്തി. മന്ത്രി ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ ആനയിച്ചു. തുടർന്ന് റിസർവ് ലോഞ്ചിലെ വിശ്രമമുറിയിലേക്ക് മുഖ്യമന്ത്രിയെ നയിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻ എന്നിവരും, കെ.കെ. രാഗേഷ്, പി.കെ. ശ്രീമതി ടീച്ചർ എന്നിവരും റിസർവ് ലോഞ്ചിലെത്തി. മുഖ്യമന്ത്രിക്കും വിശിഷ്ടാഥിതികൾക്കും വിമാനത്താവള അധികൃതർ ചായയും പലഹാരങ്ങളും നൽകി സൽകരിച്ചു.
ഇതിനിടയിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും സ്ഥലത്തെത്തി. 9.30ഒാടെ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ടെർമിനലിലെത്തി. മുഖ്യമന്ത്രിയുമായി കുശലം പറഞ്ഞ സുരേഷ് പ്രഭു, മുഖ്യമന്ത്രിയുടെ കൊച്ചുമകെൻറ കൈപിടിച്ച് വിശേഷം തിരക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസഫ്, കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി കമൽ നയൻ ചൗബി എന്നിവരും പ്രമുഖ വ്യവസായി എം.എ. യൂസഫലിയും ഖാദർ തെരുവത്തും സ്ഥലത്തെത്തി. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും സംസാരിക്കുകലും ചെയ്തു. 9.15ഒാടെ ടെർമിനൻ ബിൽഡിങ്ങി െൻറ ഉദ്ഘാടനം മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് വിളക്ക് കൊളുത്തി നിർവഹിച്ചു. ഇൗ ചടങ്ങുകൾക്കു ശേഷമാണ് ഏപ്രണിലെത്തി ആദ്യ വിമാനം ഫ്ലാഗ് ഒാഫ് ചെയ്തത്.
എട്ടു മണിക്ക് വിമാനത്താവളത്തിലെ എ.ടി.എം. മന്ത്രി എ.കെ. ശശീന്ദ്രനും ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍ മന്ത്രി കെ.കെ. ശൈലജയും മലബാര്‍ കൈത്തറി ഇന്‍സ്റ്റലേഷന്‍ അനാവരണം മന്ത്രി ഇ.പി. ജയരാജനും ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് മന്ത്രി ഇ. ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്തു.
യാത്രാ വിമാനങ്ങളുൾപ്പെടെ 24 ആഗമന-നിർമഗന ചാർട്ടുകളാണ് ഞായറാഴ്ചത്തെ വ്യോമഗതാഗത ഷെഡ്യൂളിലുള്ളത്. ഉദ്ഘാടന ദിവസം തന്നെ ഇത്ര സജീവമായ വ്യോമഗതാഗത ചാനൽ പ്രവർത്തന സജ്ജമാവുന്നത് അപൂർവമാണെന്ന് എയർ ട്രാഫിക് സർവിസ് ചുമതലയുള്ള എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ വൃത്തങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.