കണ്ണൂർ തളിപ്പറമ്പില്‍ പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി മരിച്ച നിലയില്‍

തളിപ്പറമ്പ്: പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. തളിപ്പറമ്പിലെ കുറ്റേരി വില്ലേജിലെ 19കാരിയെയാണ് തിങ്കളാഴ്ച വൈകീട്ട്​ അഞ്ചോടെ കിടപ്പു മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2020ലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയാവുന്നത്. അന്ന് 17 വയസായിരുന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ്​ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി രാഹുല്‍ കൃഷ്ണയെ 2021 ഏപ്രില്‍ 13ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടി പ്ലസ്​ വണ്ണിന്പഠിക്കുമ്പോഴാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇയാളെ പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിങ്ങിനിടയില്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയില്‍നിന്ന് അശ്ലീല ദൃശ്യങ്ങൾ ശേഖരിച്ചുവെന്നായിരുന്നു അന്ന്​ പൊലീസ്​ കണ്ടെത്തിയത്.

2020 മാര്‍ച്ചിൽ ഇയാൾ പെൺകുട്ടിയെ തളിപ്പറമ്പിലേക്ക് വിളിച്ചുവരുത്തി. അവിടെനിന്ന് കണ്ണൂര്‍ പയ്യാമ്പലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പയ്യാമ്പലത്തെ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് പീഡിപ്പിച്ചുവെന്നാണ്​ കേസ്​. പെണ്‍കുട്ടി വഴങ്ങാതിരുന്നപ്പോൾ നേരത്തെ ചിത്രീകരിച്ച നഗ്ന ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി രാഹുല്‍ കൃഷ്ണയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ നിന്ന്​ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്തു.

ഇതില്‍ പ്രകോപിതനായ ഇയാള്‍ നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞ് നിരന്തരം സന്ദേശങ്ങളയച്ചെങ്കിലും ഇത് ഭീഷണി മാത്രമാണെന്ന് കരുതി പെണ്‍കുട്ടി അവഗണിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുവിന് ഈ ചിത്രങ്ങള്‍ അയച്ചുകൊടുത്തതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് വിധേയമാക്കി കേസെടുക്കുകയായിരുന്നു. അന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്​ പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Kannur Pocso Case Victim Found Dead at Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.